ന്യൂദല്‍ഹി: രാജ്യത്തെ കറന്‍സിയായ രൂപ ദുര്‍ബലമായിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ഡോളര്‍ ശക്തിപ്പെടുകയാണുണ്ടായതെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയെ പരിഹസിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നിര്‍മ്മല സീതാരാമന് പറഞ്ഞതിന്റെ അര്‍ത്ഥമെന്തെന്ന് ചിദംബരത്തിന് നന്നായി അറിയാം. എങ്കിലും രാഷ്ട്രീയം പറയാന്‍ സത്യം ഒളിച്ചുവെച്ച് മറ്റെന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയാണ്.
നിര്‍മ്മല സീതാരാമന് പറഞ്ഞതിന്റെ അര്‍ത്ഥമറിയാന്‍ ഹിന്ദു ദിനപത്രം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ പട്ടിക നോക്കിയാല്‍ മതി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ കറന്‍സിയിലുണ്ടായ ഇടിവ് എത്ര ശതമാനമാണെന്നാണ് താഴെ പറയുന്ന പട്ടികയില്‍ കാണിച്ചിരിക്കുന്നത്.
ഇത് പ്രകാരം ഇന്ത്യന്‍ രൂപയാണ് ഏറ്റവും കുറവ് മൂല്യമിടിഞ്ഞിട്ടുള്ള കറന്‍സി. പട്ടികയില്‍ നോക്കിയാല്‍ ജപ്പാനിലെ യെന്‍ 25.6 ശതമാനമാണ് ഇടിഞ്ഞത്. മറ്റ് വികസിത രാജ്യങ്ങളിലെ കറന്‍സിയിലുണ്ടായ ഇടിവ് താഴെപ്പറയും പ്രകാരമാണ്.
സ്വീഡന്റെ ക്രോണ—— ——————-(ഇടിവ് 23.2 ശതമാനം)
പോളണ്ടിന്റെ സ്ലോട്ടി——————— -(ഇടിവ് 22.7 ശതമാനം)
യുകെ പൗണ്ട്—————– ——————(ഇടിവ് 21.6 ശതമാനം)
കൊറിയയിലെ വൊന് ——————( ഇടിവ് 18.4 ശതമാനം)
യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോ- (ഇടിവ് 17 ശതമാനം)
ഫിലിപ്പൈന്‍സിലെ പെസോ——– (ഇടിവ് 15 ശതമാനം)
ദക്ഷിണാഫ്രിക്കയിലെ റാന്റ് ———-(ഇടിവ് 13.7 ശതമാനം)
തായലാന്റിലെ ബാത് ———————-( ഇടിവ് 12.3 ശതമാനം)
മലേഷ്യയുടെ റിംഗിറ്റ് ———————(ഇടിവ് 11.5 ശതമാനം)
ചൈനയുടെ .യുവാന്‍——————– (ഇടിവ് 11.3 ശതമാനം)
ഇന്ത്യയുടെ രൂപ ——————————-(ഇടിവ് 10.9 ശതമാനം)
മനസ്സിലാക്കേണ്ടത് രൂപയുടെ മൂല്യം ആഭ്യന്തരകാരണങ്ങളാല്‍ ഇടിഞ്ഞതല്ല. ഡോളര്‍ ശക്തിപ്പെട്ടതുമൂലം താഴ്ന്നതാണ്. ആ താഴ്ച മറ്റ് രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ ഇടിവ് ഏറ്റവും കുറവാണ് താനും.
രൂപയുടെ മൂല്യം ദിനം പ്രതി ഇടിയുന്നത് മുന്നില്‍ കാണുന്നവര്‍ നിര്‍മ്മല സീതാരാമന്റെ പ്രസ്താവന വിവാദമാക്കിയത് സ്വാഭാവികം. എന്നാല്‍ സാമ്പത്തികശാസ്ത്രം അറിയുന്നവര്‍ക്ക് ആ പ്രസ്താവന നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലാവുന്നതേയുള്ളൂ. എന്നിട്ടും ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ സാധാരണക്കാര്‍ക്കുണ്ടാവുന്ന തെറ്റിദ്ധാരണ മുതലെടുത്ത് കള്ളപ്രസ്താവനകളും പരിഹാസങ്ങളും ചൊരിയുകയാണ്.
മറ്റ് വികസ്വര വിപണികളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവെച്ചതെന്ന് നിര്‍മ്മല സീതാരാമന് വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ വാസ്തവം മുകളില്‍ നല്കിയ പട്ടികയില്‍ നിന്നും മനസ്സിലാക്കാവുന്നതേയൂള്ളു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് തുടര്‍ച്ചയായി പലിശ നിരക്ക് കൂട്ടിയതോടെ ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. അതായത് ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നു. ഡോളറിനെ ആശ്രയിച്ച് കഴിയുന്നതാണ് മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികളെ അത് ബാധിക്കുമെന്നത് സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: