തിരുവനന്തപുരം:കര്‍ഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. വെള്ളനാട് നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12ാം ഗഡുവിന്റെ വിതരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഇതുവരെ നല്കി. കേരളത്തില്‍ 36 ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മാത്രമല്ല രാജ്യമെമ്പാടും പതിനായിരം എഫ്പിഒകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം നൂറിലധികം എഫ്പിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്ഷകന് ലോകത്തെവിടെയും സ്വന്തം വിപണി കണ്ടെത്താനാകും മട്ടില്‍ മാറ്റങ്ങളുണ്ടായി. കാര്‍ഷിക കയറ്റുമതി ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അഗ്രിസ്റ്റാര്‍ട്ടപ്പുകള്‍ വലിയ വിപ്ലവമായെന്നും വി.മുരളീധരന് പറഞ്ഞു. കര്‍ഷരുടെ സമ്പത്ത് വര്‍ധിപ്പിക്കുക എന്നതിലൂന്നിതന്നെയാണ് എല്ലാ കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു
കിസാന്‍ സമ്മാന്‍ നിധി വിതരണത്തിന് പുറമേ കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെയും പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജനഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചു. ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: