ബേണ്‍: ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.
2021 മാര്‍ച്ചിലാണ് ഹിതപരിശോധന നടത്തിയ ശേഷം പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിയ്ക്കരുതെന്ന നിയമം സ്വിറ്റ്സര്‍ലന്റ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നിയമം ലംഘിച്ച് ഹിജാബ് ധരിയ്ക്കുന്നവര്‍ക്ക് ആയിരം സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ സ്വിറ്റ്സര്‍ലന്റ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് കരട് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അയച്ചത്.
മുഖം മറയ്ക്കരുതെന്ന നിയമം കര്‍ശനമാക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാനാണെന്നും ബില്ലില്‍ പറയുന്നു. സ്വിറ്റ്സര്‍ലാന്റിലെ പൊളിറ്റിക്കല്‍ ഇസ്ലാമിനെ (രാഷ്ട്രീയ ഇസ്ലാം) ചെറുക്കാനാണ് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വലതു രാഷ്ട്രീയ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി പറയുന്നു. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനായുള്ള സമരം ആരംഭിച്ചത് എഗെര്കിംഗര് കൊമിര്റി എന്ന ഗ്രൂപ്പാണ്.
നിരോധനത്തില്‍ ബുര്‍ഖ എന്നോ നിഖാബ് എന്നോ പറയാതെ പൊതു സ്ഥലങ്ങളായ റെസ്റ്റോറന്റുകള്‍, പൊതു ഗതാഗതം, നിരത്തിലെ നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ണും മൂക്കും വായും മറയ്ക്കുന്ന മുഖകവചം ധരിയ്ക്കരുതെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: