Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ഉന്മാദത്തിന് ഇന്ന് കൊടിയേറ്റം; ആദ്യ മത്സരം ലങ്കയും നമീബിയയും തമ്മില്‍; ഏറ്റുമുട്ടുക ഗീലോങ് കാര്‍ദിനപാര്‍ക്കിലെ മൈതാനത്ത്

എട്ടാമത് ട്വന്റി20 ലോകകപ്പിന്റെ ആദ്യഘട്ടമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച് വിക്‌ടോറിയയിലെ ഗീലോങ് കാര്‍ദിനപാര്‍ക്കിലെ മൈതാനത്ത് ആദ്യ പന്തെറിയുമ്പോള്‍ കളത്തിലുണ്ടാവുക ശ്രീലങ്കയും നമീബിയയും. വാംഅപ്പ് മത്സരങ്ങളില്‍ അനായാസ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 06:04 pm IST
in Cricket
ട്വന്റി 20 ലോകകപ്പ് ടീം ക്യാപ്റ്റന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍

ട്വന്റി 20 ലോകകപ്പ് ടീം ക്യാപ്റ്റന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍

സിഡ്‌നി: ഇരുപതോവര്‍ ക്രിക്കറ്റിന്റെ ഉന്മാദത്തിലേക്ക് ലോകം… കങ്കാരുക്കളുടെ നാട്ടില്‍ ട്വന്റി20 ആവേശത്തിന് ഇന്ന് കൊടിയേറ്റം. ഏഴ് നഗരങ്ങള്‍, 45 മത്സരങ്ങള്‍… ഗാലറിയിലും പുറത്തും ആരവം നിറയുന്ന രാപകലുകള്‍… എട്ടാമത് ട്വന്റി20 ലോകകപ്പിന്റെ ആദ്യഘട്ടമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച് വിക്‌ടോറിയയിലെ ഗീലോങ് കാര്‍ദിനപാര്‍ക്കിലെ മൈതാനത്ത് ആദ്യ പന്തെറിയുമ്പോള്‍ കളത്തിലുണ്ടാവുക ശ്രീലങ്കയും നമീബിയയും. വാംഅപ്പ് മത്സരങ്ങളില്‍ അനായാസ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും.

ലങ്ക സിംബാബ്‌വെയെയുംനമീബിയ അയര്‍ലന്‍ഡിനെയുമാണ് വാംഅപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചത്. ഏഷ്യാകപ്പ് നേടിയതിന്റെ അധികക്കരുത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ സൂപ്പര്‍ 12ലേക്കുള്ള കുതിപ്പിന് ഇന്ന് തുടക്കമിടാനാകുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ആരാധകലോകം. കുശാല്‍ മെന്‍ഡിസ്, പാത്തും നിസ്സാങ്ക, ദസൂന്‍ ഷനക, ധനഞ്ജയ ഡി സില്‍വ, ഭാനുക രാജപക്സെ എന്നിവര്‍ ബാറ്റിങ്ങിലും മഹേഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ചാമിക കരുണരത്നെ എന്നിവര്‍ ബൗളിങ്ങിലും ലങ്കയെ നയിക്കും. നമീബിയന്‍ ബാറ്റിങ്ങില്‍ ജെറാര്‍ഡ് ഇറാസ്മസ്, സ്റ്റീഫന്‍ ബാര്‍ഡ് എന്നിവരും ബൗളിങ്ങില്‍ ബെര്‍ണാഡ് ഷോള്‍ട്ട്‌സ്, ജെജെ സ്മിറ്റ്, ഡേവിഡ് വീസ് എന്നിവരും കരുത്ത് പകരും.

നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ, അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവരാണ് സൂപ്പര്‍ 12ലേക്കുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12 ഉറപ്പിച്ചവരാണ്. 22ന് ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ സൂപ്പര്‍ 12 ആരംഭിക്കും. 23ന് ഇന്ത്യ ആദ്യമത്സരത്തില്‍ മെല്‍ബണില്‍ പാകിസ്ഥാനെ നേരിടും. നവംബര്‍ 13ന് മെല്‍ബണിലാണ് കലാശപ്പോരാട്ടം.

Tags: T20WorldCup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് ആറാം ലോക കിരീടം

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

Cricket

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് സ്വപ്നഫൈനലിന് സാധ്യത തെളിയുന്നു; ന്യൂസിലാന്‍റിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍

Cricket

ഇന്ത്യയെ തോല്‍പിച്ചാല്‍ സിംബാബ് വെ പൗരനെ വിവാഹം കഴിക്കാമെന്ന് പാക് നടി സെഹര്‍ ഷിന്‍വാരി; മിക്കവാറും അവിവാഹിതയായി തുടരേണ്ടിവരുമെന്ന് ട്രോളന്മാര്‍

Cricket

സിംബാബ് വെയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ താരം ഷതബ് ഖാന്‍; വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.