Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിപി പരിഷ്‌കരണം പാഠപുസ്തകങ്ങളില്‍ അടുത്ത പഠന വര്‍ഷം മുതല്‍; പിഎസ്‌സി പരീക്ഷയ്‌ക്കും പുതിയ ലിപിയും ശൈലിയും

അതിനനുസരിച്ചാകും മത്സര പരീക്ഷകളിലെ മൂല്യനിര്‍ണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. ലിപി പരിഷ്‌കരണവും ഭാഷാപ്രയോഗ രീതിയും സംബന്ധിച്ച് ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശക വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 05:33 pm IST
in Kerala

തിരുവനന്തപുരം: മലയാള ഭാഷയിലെ എഴുത്തു രീതി ഏകീകരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലിപി പരിഷ്‌കരണം പാഠപുസ്തകങ്ങളില്‍ അടുത്ത പഠന വര്‍ഷം മുതല്‍ നടപ്പിലാക്കും. പാഠപുസ്തകങ്ങളില്‍ മാറ്റം വരുന്നതോടെ മത്സര പരീക്ഷകളിലും പിഎസ്‌സി പരീക്ഷകളിലും പരിഷ്‌കരിച്ച ലിപിയനുസരിച്ചാകും ഭാഷ ഉപയോഗിക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി പറഞ്ഞു.

അതിനനുസരിച്ചാകും മത്സര പരീക്ഷകളിലെ മൂല്യനിര്‍ണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. ലിപി പരിഷ്‌കരണവും ഭാഷാപ്രയോഗ രീതിയും സംബന്ധിച്ച് ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശക വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അംഗീകരിച്ചു. ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത മാധ്യമ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.  

പാഠപുസ്തകങ്ങളില്‍ ലിപി മാറ്റം സാധ്യമാകുന്നതോടെ മലയാള മാധ്യമങ്ങളും പുതിയ ലിപി സ്വീകരിക്കുകയും അക്ഷരമെഴുത്തില്‍ മാറ്റം വരുത്തുകയും ചെയ്യണമെന്ന് വി.പി.ജോയി നിര്‍ദ്ദേശിച്ചു. എല്ലാവരും പ്രയോഗിക്കുന്ന ഭാഷയ്‌ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകണം. പാഠപുസ്തകങ്ങളും അച്ചടി, ദൃശ്യമാധ്യമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും പുസ്തകങ്ങളും എഴുത്തുകളും പരസ്യങ്ങളും എല്ലാം ഏകീകൃത ലിപിയിലാകണം.

പരിഷ്‌കരിച്ച ലിപി പ്രകാരമുള്ള മലയാളം ഫോണ്ടുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ ഫോണ്ടുകള്‍ www.kerala.gov.in/malayalamfont, glossary.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സി-ഡിറ്റ് രൂപപ്പെടുത്തിയ മന്ദാരം, തുമ്പ എന്നീ ഫോണ്ടുകളും മിയ, മഞ്ജുള, രഹന എന്നീ ഫോണ്ടുകളുമാണ് പുതിയതായി രൂപപ്പെടുത്തിയത്. പുതിയ ലിപിയുടെ അടിസ്ഥാനത്തിലുള്ള എഴുത്തുരീതി കൈപ്പുസ്തകവും(style book) സര്‍ക്കാര്‍ പുറത്തിറക്കി.  

മലയാളത്തിലെ പദങ്ങളുടെ എഴുത്തുരീതിയില്‍ കാണുന്ന വ്യത്യസ്തത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഒരു പദം പലരീതിയില്‍ എഴുതുന്നതിലൂടെ ഏതുരൂപമാണ് ശരിയെന്നതില്‍ ആശയക്കുഴപ്പമുണ്ടാകുന്നു. വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. എല്ലാവരും ഒരേപദം ഉപയോഗിക്കുന്ന രീതി അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. അതിനായി ഏകീകൃത പദാവലിയുടെ മാതൃകയും കൈപ്പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. പുതിയവാക്കുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. പുതിയ വാക്കുകള്‍ കണ്ടെത്തി നിര്‍ദ്ദേശിക്കാന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

1971ലാണ് മലയാള ഭാഷയില്‍ അവസാനം ലിപി പരിഷ്‌കരണം നടത്തിയത്. അത് വിജയകരവുമായിരുന്നു. എന്നാല്‍ ഭാഷ കൂടുതല്‍ വളര്‍ന്നതോടെ ഭാഷാഉപയോഗം പലതരത്തിലായി. ഇതിനുമാറ്റം വരുത്താനാണ് ഏകീകൃത ലിപിവിന്യാസം ആവശ്യമായിവന്നത്. 2021ല്‍ ഇതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചു. ചീഫ്‌സെക്രട്ടറി വി.പി.ജോയി ഐഎഎസ്സിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സിമിതിയില്‍ ഡോ.ടി.ബി.വേണുഗോപാലപ്പണിക്കര്‍, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.പി.സോമന്‍, ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍, പ്രൊഫ.വി.മധുസൂദനന്‍നായര്‍, ഡോ.അനില്‍വള്ളത്തോള്‍, ചാക്കോപൊരിയത്ത്, ഡോ.എന്‍.പി. ഉണ്ണി, ഡോ.എസ്.രാജശേഖരന്‍, ഡോ.കെ.കെ.ശിവദാസ്, എന്‍.ജയകൃഷ്ണന്‍, ഡോ.ആര്‍.ശിവകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

Tags: keralaകേരള സര്‍ക്കാര്‍Malayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.