Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് നേരത്തെ നടന്നത് രണ്ട് നരബലി; ആഭിചാരത്തിന്റെ പേരില്‍ കൊന്നത് രണ്ട് കുരുന്നുകളെ, ആദ്യ സംഭവം രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിൽ

2004ല്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പ്രഭുവിനെ കാണാതായി. മാതാപിതാക്കള്‍ രാവിലെ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:23 am IST
in Palakkad

പാലക്കാട്: കുടുംബ അഭിവൃദ്ധിക്കായി പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി കുഴിച്ചിട്ട വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. പാലക്കാട്ടും സമാനമായ രണ്ട് സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലും ആറും വയസ് പ്രായമുള്ള രണ്ട് കുരുന്നുകളാണ് ആഭിചാരത്തിന്റെ പേരിലുള്ള ക്രൂരതയ്‌ക്ക് ഇരയായത്. ഇതില്‍ നാലുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.  

രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിലാണ് ആദ്യ സംഭവം നടന്നത്. നാല് വയസുകാരനായ നാടോടി ബാലനാണ് നരബലിക്കിരയായത്. 2004ല്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പ്രഭുവിനെ കാണാതായി. മാതാപിതാക്കള്‍ രാവിലെ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കി. നാട്ടുകാരും പോലീസും അന്വേഷിക്കുന്നതിനിടെ കിഴായൂര്‍ നമ്പ്രം റോഡില്‍ ഭാരതപ്പുഴയുടെ അടുത്തുള്ള കുളത്തില്‍ നിന്ന് കൈകാലുകള്‍ അറുത്ത നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല, ഷൊര്‍ണൂര്‍ റെയില്‍വേ ലൈനിനടുത്ത് മഞ്ഞളും കുങ്കുമവും ഉപയോഗിച്ച് കളം വരച്ച് പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. ഇതോടെയാണ് പ്രഭുവിന്റേത് നരബലിയാണെന്ന നിഗമനത്തിലേക്കെത്തിയത്.  

ഒറ്റവെട്ടിന് കാലുകളും കൈകളും അറുത്തെടുക്കുന്ന രീതിയായ ‘മറുകൈ മറുകാല്‍’ ആഭിചാരമാണ് അവിടെ നടത്തിയത്. എന്നാല്‍ ഇതിനുപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടം, പാലം എന്നിവ നിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ഉറച്ചില്ലെങ്കില്‍ നരബലി നല്‍കണമെന്ന അന്ധവിശ്വാസത്തിന്റെ ഇരയാണ് പ്രഭുവെന്ന് ഒരുവിഭാഗം ആളുകള്‍ പറയുന്നു. പട്ടാമ്പിയിലെ ഒരു പ്രമുഖന് വേണ്ടിയായിരുന്നു ഇതെന്ന് സൂചനയുണ്ട്.  

സംഭവം വന്‍ ചര്‍ച്ചയായതോടെ തമിഴ്നാട്ടിലേക്കും പട്ടാമ്പിയിലെ മറ്റു നാടോടി സംഘങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപോവുകയും ചെയ്തു. പിന്നീട് നരബലിയെ കുറിച്ച് പട്ടാമ്പിക്കാരും പോലീസും മറന്നു.

ദൈവപ്രീതിക്കായി ആറുവയസുള്ള മകനെ അമ്മ ബലി നല്‍കിയ സംഭവവും ഏറെ ഞെട്ടലോടെയാണ് കേട്ടത്. 2021 ഫെബ്രുവരി ഏഴിനാണ് പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ മകന്‍ ആമില്‍(ആറ്)നെ അമ്മ ഷഹീദ (32) പുലര്‍ച്ചെ മൂന്നുമണിയോടെ കുളിമുറിയിലിട്ട് കഴുത്തറുത്ത് കൊന്നത്.  

കുട്ടിയുടെ കൈകാലുകള്‍ തുണികൊണ്ട് കെട്ടിയ ശേഷം കറിക്കത്തി ഉപയോഗിച്ചാണ് ബലി നല്‍കിയത്. പ്രാര്‍ത്ഥനക്കിടെ ഉള്‍വിളിയുണ്ടായതാണ് മകനെ ബലിനല്‍കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. കൃത്യത്തിന് ശേഷം യുവതിതന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

Tags: കൊലപാതകംപാലക്കാട്childrenHuman sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.