തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളില് പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.
പഞ്ചാപകേശന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഓയില്‍ ഇന്‍ഡസ്ട്രി സ്റ്റേറ്റ് ലെവല്‍ കോഓര്ഡിനേറ്ററിനും ഉത്തരവു നല്കി. പ്രത്യേക ക്യൂ സംബന്ധിച്ച ‘വീല്‍ ചെയര്‍ സിമ്പല്‍’ ആലേഘനം ചെയ്ത ബോര്‍ഡ് ഓട്ട്ലെറ്റുകളില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: