പാലക്കാട് : വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നടത്തിയ പരിശോധനയില്‍ നിയമ വിരുദ്ധമായി നിരത്തിലിറങ്ങിയ ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ചട്ടങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്ന് നിയമങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പും അറിയിച്ചിരുന്നു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ആറ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഏഴ് ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാത്ത ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഉണ്ടാകരുത്. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: