തിരുവനന്തപുരം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്കൂള്‍ സുരക്ഷാ ആപ്പ് പ്രകാശനവും ഒക്ടോബര്‍ 13 വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് തൃശൂര്‍ പാണഞ്ചേരി സര്‍ക്കാര്‍ എല്‍പി സകൂളില്‍ നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാനും റവന്യു വകുപ്പ് മന്ത്രിയുമായ കെ. രാജന് ഉദ്ഘാടനം ചെയ്യും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയാകും. ഇതോടൊപ്പം സ്കൂള്‍ ദുരന്ത നിവാരണ പ്ലാനുകള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച ‘ഉസ്കൂള്’ ആപ്പിന്റെ പ്രകാശനം എം.പി ടി എന്‍ പ്രതാപന് നിര്‍വഹിക്കും.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, യൂണിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി ചീഫ് ഹ്യുന്‍ ഹീ ബാന്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി മോക്ഡ്രില്‍ , എക്സിബിഷന്, പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവയും നടക്കും. ഒക്ടോബര്‍ 13 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിക്കും. ദുരന്ത നിവാരണ സാക്ഷരതാ പരിപാടികളിലൂടെ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവല്‍ക്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: