ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മോണ്‍സ്റ്ററിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുലിമുരുകനുശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററില്‍ ലക്കി സിങ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ അവതിപ്പിക്കുന്നത്.
ആക്ഷനും സസ്പെന്‍സും നിറഞ്ഞ ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ആശിവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന, സാധിക വേണുഗോപാല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സംഗീത സംവിധാനം ദീപക് ദേവ്, സതീഷ് കുറുപ്പ്- ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: