Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സദ്ബുദ്ധിയെ ധാരണം ചെയ്യുന്ന സാധന

വഴിപിഴച്ച ചിന്താഗതിമൂലം ദുഷ്പ്രവര്‍ത്തങ്ങളും അതിന്റെ ഫലമായി അനര്‍ത്ഥങ്ങളുടെ പ്രളയംതന്നെയും വന്നിരിക്കയാണ്. ഈ സ്ഥിതി പരിഹരിക്കാനുള്ള ഏകമാര്‍ഗം വൈചാരികവിപ്ലവമാണ്. ജനങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കാതെ കലഹത്തിന്റെ വിഭിന്നരൂപങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയില്ല. ചിന്താഗതിയില്‍ പരിവര്‍ത്തനം വരേണ്ടത് ഈ യുഗത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ഗായത്രീമന്ത്രത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വജ്ഞാനം ജനമാനസങ്ങളില്‍ പ്രതിഷ്ഠിക്കണം.

Janmabhumi Online by Janmabhumi Online
Oct 8, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഫലപ്രദമായ ആദിശക്തി ഗായത്രി സാധന- 12

ഇതു യുഗസന്ധിയുടെ സമയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്‌ക്കും ദുഷ്പ്രവണതകളെ അകറ്റുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആഗമനത്തോടെ ഉജ്വലമായ ഭാവിയുടെ ആവിര്‍ഭാവത്തിനും സത്യയുഗത്തിന്റെ പുനരാഗമനത്തിനും ഉള്ള കളമൊരുക്കുകയും ചെയ്യുന്നത് യാഗാഗ്നിതന്നെയാണ്. ഇപ്പോഴത്തെ സമയം ഈ രണ്ടു ശതാബ്ദങ്ങളുടെ ഇടയ്‌ക്കുള്ള യുഗസന്ധികാലമാണ്. സത്യയുഗത്തിന്റെ  പുനരാഗമനത്തിനുവേണ്ടി ഒരു വശത്തു പ്രത്യക്ഷതലത്തില്‍ ഭൗതികപ്രയത്‌നങ്ങളും മറുവശത്തു അഭൂതപൂര്‍വമായ ആദ്ധ്യാത്മികപ്രയത്‌നങ്ങളും ഒരുപോലെ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുകോടി യജ്ഞകര്‍ത്താക്കള്‍മുഖേന ഒരു ലക്ഷം ഗായത്രീയജ്ഞങ്ങള്‍ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുകയാണ്.  

1992 മുതല്‍ ഈ യജ്ഞങ്ങളുടെ സ്വരൂപം വിപുലീകരിച്ച് ആഗോളതലത്തില്‍ അശ്വമേധയജ്ഞശൃംഖല ആസൂത്രണം ചെയ്തു ജാതിമതഭേദമന്യേ സകലരേയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിവരുന്നു. ഭാരതത്തിലും വിദേശങ്ങളിലുമായി ഇതിനോടകം 47 അശ്വമേധയജ്ഞങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ ശൃംഖലയിലെ 27ാമത്തെ യജ്ഞം പ്രഥമ പൂര്‍ണാഹുതിയുടെ രൂപത്തില്‍ ഗായത്രീമിഷന്റെ പ്രണേതാവായ യുഗഋഷി പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ജന്മഗ്രാമമായ ‘ആവല്‍ഖേഡ’യില്‍ വെച്ച് ആഗോളതലത്തില്‍ അമ്പതുലക്ഷത്തില്പരം സാധകരേയും അനവധി മഹദ് വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിശിഷ്ടമായ രീതിയില്‍ നടത്തപ്പെട്ടു. ഇതിന്റെ ഫലമായി, ഭാഗീരഥപ്രയത്‌നത്താല്‍ ഗംഗാവതരണം സാദ്ധ്യമായതുപോലെയുള്ള വിശിഷ്ടസാദ്ധ്യതകള്‍ വീണ്ടും ആസന്നഭാവിയില്‍ സംഭവിക്കാന്‍ പോകുകയാണെന്ന് തീര്‍ത്തും പ്രത്യാശിക്കപ്പെടുന്നു. നേരിയ ശബ്ദം ലൗഡ്‌സ്പീക്കറുമായി ഘടിപ്പിക്കപ്പെടുമ്പോള്‍ വളരെ ദൂരെ കേള്‍ക്കത്തക്കവണ്ണം ശക്തീഭവിക്കുന്നതുപോലെ ഗായത്രീമന്ത്രത്തിന്റെ ശക്തി യജ്ഞത്തിന്റെ ഊര്‍ജവുമായി ഒത്തുചേരുമ്പോള്‍ ആ ശക്തി വളരെ മടങ്ങു വര്‍ദ്ധിക്കുന്നു. റേഡിയോ, ടെലിവിഷന്‍ മുതലായ ധ്വനി പ്രക്ഷേപണ പ്രക്രിയയുടേയും അടിസ്ഥാനസിദ്ധാന്തം ഇതുതന്നെയാണ്. യാഗാഗ്നിയുടെ വൈദ്യുതി ഗായത്രീമന്ത്രത്തിന്റെ ധ്വനിതരംഗങ്ങളുമായി യോജിക്കുമ്പോള്‍ സംജാതമാകുന്ന ശക്തി വിസ്തൃതമാകുകയും അതു യജ്ഞസ്ഥലത്തുമാത്രം ഒതുങ്ങിനില്ക്കാതെ നാനാഭാഗങ്ങളിലേയ്‌ക്കും വ്യാപിക്കുകയും അവിടെയെല്ലാം അതിന്റെ ഗുണം വര്‍ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം പലരൂപത്തില്‍ അസംഖ്യം പേര്‍ക്കു ലഭിക്കുകയും ചെയ്യുന്നു.

ബാറ്ററികള്‍, വളരെ വലുതുമുതല്‍ സാധാരണ വാച്ചിനുള്ളില്‍ വച്ച് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന തീരെ ചെറുതുവരെ  പല വലിപ്പത്തിലുള്ളതുണ്ട്. ഗായത്രീയജ്ഞം വിപുലമായ തോതിലും ദീപയജ്ഞംപോലെ ചെറുതായ തോതിലും നടത്താനാവും. തീപ്പൊരി ചെറുതാണ്. എങ്കിലും അതില്‍ വലിയ ജ്വാലയോടുകൂടിയ കാട്ടുതീ ആകുവാനുള്ള ശക്തി അടങ്ങിയിട്ടുണ്ട്.

ഗായത്രീമന്ത്രത്തില്‍ അടങ്ങിയിട്ടുള്ള ഊര്‍ജം ആകാരത്തില്‍ ചെറുതാണെങ്കിലും അതു വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സാധനസാമഗ്രികളുടെ വിലവര്‍ദ്ധനവ്, സമയദൈര്‍ഘ്യം, പുരോഹിതന്മാര്‍ക്കുള്ള ദാനം, ദക്ഷിണ എന്നിവയുടെ ഭാരംമൂലമുള്ള ഉപേക്ഷാമനോഭാവം കണക്കിലെടുത്ത് ദീപയജ്ഞത്തിന്റെ രൂപത്തില്‍ ഗായത്രീമന്ത്രത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കയാണ്. ഇവയുടെ ഫലം വളരെ ശ്രേഷ്ഠവും ചുറ്റുപാടുകളെ വിപുലമായി സ്വാധീനിക്കുന്നതും ആയി കണ്ടുവരുന്നു.

യുഗസന്ധിയുടെ ഇപ്പോഴത്തെ പത്തുവര്‍ഷത്തെ ഇടവേളയില്‍ രണ്ടു കാര്യങ്ങള്‍  നിര്‍വഹിക്കാന്‍ ‘ശാന്തികുഞ്ജ്’ സങ്കല്പിച്ചിട്ടുണ്ട്. ഒന്ന്  ദീപയജ്ഞം മുഖേന ഒരു ലക്ഷം സാധകരെ തയ്യാറാക്കുക. രണ്ട്  ഈ പ്രയത്‌നത്തില്‍ ഭാഗഭാക്കാകാന്‍ ഒരു കോടി ആളുകളെ സംഘടിപ്പിക്കുക. ഈ രണ്ടു കാര്യങ്ങളും എത്രവേഗത്തില്‍ സാധിക്കുമോ  അതിന്റെ അനുപാതത്തില്‍ നവയുഗത്തിന്റെ  സത്യയുഗത്തിന്റെ പുനരാഗമനത്തിനുള്ള സാഹചര്യങ്ങള്‍ സംജാതമാകും. ഈ പ്രയോഗവും പ്രയത്‌നവും സഫലമാകുമെന്നുള്ളതിന്റെ ശുഭലക്ഷണങ്ങള്‍ ഈ പരിപാടിയുടെ തുടക്കത്തില്‍ തന്നെ കണ്ടുവരുന്നു. ഭാവിയില്‍ നിശ്ചിതസമയത്തുതന്നെ നവയുഗത്തിന്റെ അരുണോദയം പ്രകടമാകുന്നതാണെന്നു തീര്‍ത്തും പ്രത്യാശിക്കാം.  

പുരുഷാര്‍ത്ഥം അതായത് മനുഷ്യപ്രയത്‌നം ഒരുവശത്തും പരമാര്‍ത്ഥം അതായത്  ഈശ്വരാനുഗ്രഹം മറുവശത്തും. ഇവരണ്ടും സമന്വയിക്കുമ്പോള്‍ ഒന്നും ഒന്നും ചേര്‍ത്തുവയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന സംഖ്യ 2 അല്ല, 11 ആണ് എന്നതുപോലെയുള്ള അത്ഭുതാവഹമായ ഫലങ്ങള്‍ ദീപയജ്ഞങ്ങളുടെ ഫലമായി ആസന്നഭാവിയില്‍ കാണാന്‍ കഴിയും. ഒരു ലക്ഷം സാധകരുടെ ഏകത്രിത അദ്ധ്യാത്മികപ്രയോഗവും ഒരുകോടി വ്യക്തികളുടെ സംഘടികപ്രയത്‌നവും ഒത്തുചേര്‍ന്നു നവയുഗത്തിന്റെ അവതരണം സാദ്ധ്യമാക്കിത്തീര്‍ത്തുകയും മത്സ്യാവതാരം കണക്കെ വിശ്വമാസകലം വ്യാപിക്കുകയും ചെയ്യുന്നതായി കാണുമ്പോള്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ല.

ഇക്കാലത്ത് വ്യക്തികളുടെയും സമുദായത്തിന്റെയും മുമ്പില്‍ കഷ്ടപ്പാടുകളുടെയും കലഹങ്ങളുടേയും കാര്‍മേഘങ്ങള്‍ നിരന്നിരിക്കുന്നതിന്റെ പ്രധാനകാരണം ബുദ്ധിയുടെ വഴിതെറ്റിയുള്ള പോക്കാണെന്നു എല്ലാ ചിന്തകന്മാരും പക്വമതികളും ഒരുപോലെ സമ്മതിച്ചിരിക്കുന്ന വസ്തുത ആണ്. വഴിപിഴച്ച ചിന്താഗതിമൂലം ദുഷ്പ്രവര്‍ത്തങ്ങളും അതിന്റെ ഫലമായി അനര്‍ത്ഥങ്ങളുടെ പ്രളയംതന്നെയും വന്നിരിക്കയാണ്. ഈ സ്ഥിതി പരിഹരിക്കാനുള്ള ഏകമാര്‍ഗം വൈചാരികവിപ്ലവമാണ്. ജനങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കാതെ കലഹത്തിന്റെ വിഭിന്നരൂപങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിക്കുകയില്ല. ചിന്താഗതിയില്‍ പരിവര്‍ത്തനം വരേണ്ടത് ഈ യുഗത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ഗായത്രീമന്ത്രത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വജ്ഞാനം ജനമാനസങ്ങളില്‍ പ്രതിഷ്ഠിക്കണം. അതോടൊപ്പം സമ്പൂര്‍ണശക്തിയായി അറിയപ്പെടുന്ന ഗായത്രീ ഉപാസനയ്‌ക്കു പ്രാധാന്യം നല്‍കുകയും വേണം. കുറേ ആളുകള്‍ മാത്രം കഠിനതപസ്സു ചെയ്തു കര്‍ത്തവ്യം നിര്‍വഹിച്ചതുകൊണ്ടുമാത്രമായില്ല, ഒപ്പം സകലജനങ്ങളുടെയും പ്രാണചേതന സമന്വയിപ്പിക്കണം. അധികാധികം ആളുകള്‍ ചേര്‍ന്നു ഒരേ സാധനാവിധി  പാലിക്കുകയും അതില്‍നിന്നു ഉത്ഭൂതമാകുന്ന സാമൂഹ്യപ്രാണശക്തിയെ വിസ്തൃതമാക്കുകയും വേണം. ഈ ശക്തിയെ പരിമിതപ്പെടുത്തി നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നു മാത്രമല്ല, അതുകൊണ്ടു പ്രയോജനവുമില്ല. ഇതിന്റെ വിശാലതയും ബാഹുല്യവുംമൂലമാണു അഭീഷ്ടസിദ്ധി സുഗമമാകുന്നത്.

വിവിധ പ്രയോജനങ്ങള്‍ക്കുവേണ്ടി ഗായത്രിയുടെ വിവിധ ഉപാസനാവിധികള്‍ കല്പിച്ചിട്ടുണ്ട്. അവയെപ്പറ്റിയുള്ള വിശദമായ വിവരണണങ്ങള്‍ സാധനാവിജ്ഞാനശാസ്ത്രങ്ങളില്‍നിന്നും, അനുഭവസ്ഥരില്‍നിന്നും, പുരോഹിതന്മാരില്‍നിന്നും ലഭിക്കുന്നതാണ്. യോഗ്യതയുള്ള ഗുരുവിനെ കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ചെയ്യുന്ന സാധന വളരെയധികം ഫലം ചെയ്യും. മാനസികമായ ജപം എവിടെവച്ചും ചെയ്യാം.  

എന്നാല്‍ എന്തെങ്കിലും പ്രത്യേക ഉദ്ദിഷ്ടത്തിനായി ഒരു നിശ്ചിത അനുഷ്ഠാനം ആരംഭിക്കുകയാണെങ്കില്‍ അതിന്റെ അനുഷ്ഠാനക്രമങ്ങള്‍ ശരിയായി മനസ്സിലാക്കിയതിനുശേഷമേ അതു ആരംഭിക്കാവൂ. ഈ സന്ദര്‍ഭത്തില്‍ ഗായത്രിയുടെ ഉപാസന ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്‌തേക്കാമെന്ന തെറ്റിദ്ധാരണ പാടേ തുടച്ചുകളയണം. വാസ്തവത്തില്‍ ഗായത്രീസാധന ഒരിക്കലും ഒരു സാധകനും ഒരുതരത്തിലും ദോഷം ചെയ്യുന്നതല്ല. എന്തുകൊണ്ടെന്നാല്‍, ഇതു സദ്ബുദ്ധിയെ ധാരണം ചെയ്യുന്ന സാധനയാണ്.

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies