ന്യൂദല്‍ഹി: മതപരിവര്‍ത്തന സമ്മേളനത്തില്‍ പങ്കെടുത്ത ആം ആദ്മി എംഎല്‍എയുടെ വീഡിയോ പുറത്തായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും പ്രതിരോധത്തില്‍. ഹിന്ദു ദൈവങ്ങളെ തള്ളിപ്പറയുന്ന ഈ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എയായ രാജേന്ദ്ര പാല് ഗൗതം ആണ് പങ്കെടുത്തത്.
റിപ്പബ്ലിക് ടിവി പുറത്തുവിട്ട വീഡിയോയില്‍ മതപരിവര്ത്തനയോഗത്തില് പങ്കെടുക്കുന്ന ഒരു പുരോഹിതനെ കാണാം. അദ്ദേഹം ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞാ വാചകം ഇങ്ങിനെയാണ്:”ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നിവ ദൈവങ്ങളായി ഞാന്‍ ഒരിയ്ക്കലും പരിഗണിക്കില്ല. ഈ ദൈവങ്ങളെ ആരാധിക്കുകയുമില്ല. രാമനെയും കൃഷ്ണനെയും ദൈവമായി പരിഗണിക്കില്ല. അവരെ ആരാധിക്കുകയും ചെയ്യില്ല. ഗൗരി ഗണപതിയെയും മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പിന്തുടരില്ലെന്നും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്നു.”
ഏകദേശം 10,000 ഹിന്ദുക്കള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ചടങ്ങായിരുന്നു ഇത്. അരവിന്ദ് കെജ്രിവാള് സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമം, എസ് സി എസ്ടി, സഹകരണം, ഗുരുദ്വാര തെരഞ്ഞെടുപ്പുകള്‍ എന്നിവയുടെ ചുമതലയുള്ള എംഎല്‍എയാണ് ഇദ്ദേഹം.
എംഎല്‍എ ഈ പ്രതിജ്ഞ എടുക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കുന്നുമുണ്ട്. “എന്തുകൊണ്ടാണ് ആംആദ്മി എത്രയും ഹിന്ദു വിരുദ്ധമായത്. “- ബിജെപിയുടെ എംപി മനോജ് തിവാരി ട്വിറ്ററില്‍ ചോദിക്കുന്നു. എംഎല്‍എയെ ഉടന്‍ പുറത്താക്കാനും ബിജെപി ആം ആദ്മിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: