പാലക്കാട് : വടക്കാഞ്ചേരിയില്‍ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.72 കിലോമീറ്റര്‍ വേഗത്തില്‍ എന്നതിന്റെ തെളിവുകള്‍ പുറത്ത്. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ബസ് വേഗപരിധി ലംഘിച്ചന്ന അലേര്‍ട്ട് ബസ് ഉടമയ്ക്കും ആര്‍ടിഒ കണ്ട്രോള് റൂമിലും ലഭിച്ചിരുന്നതായും കണ്ടെത്താനായിട്ടുണ്ട്.
ബുധനാഴ്ച രാത്രി 11.30 കഴിഞ്ഞാണ് ലൂമിനസ് ട്രാവല്‍സിന്റെ ബസ് വേഗപരിധി ലംഘിച്ചതായി ആര്‍ടിഒ ഓഫീസില്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത്. അഞ്ച് സെക്കന്‍ഡുകള്‍ക്ക് പിന്നാലെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അഞ്ചുമൂര്‍ത്തിമംഗലത്ത് വച്ച് ബസ് അപകടത്തില്‍ പെടുന്നതിന്റെ ആര്‍ടിഒ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വളവെത്താറായപ്പോള്‍ കെഎസ്ആര്‍ടിസി ബസ് വേഗം കുറയ്ക്കുകയും പിന്നാലെ വന്ന കാര്‍ ബസിനെ മറികടന്നു പോകാനായി വലത്തേ ട്രാക്കിലേക്ക് മാറി. വേഗപരിധി മറികടന്നു ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനേയും കാറിനെയും മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അപകടം സംഭവിക്കുന്നത്. കുതിച്ചെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചതു കെഎസ്ആര്‍ടിസിയുടെ വലത്തേ സൈഡില്‍. ഇടിയുടെ ആഘാതത്തിന്റെ കെഎസ്ആര്‍ടിസി ബസിന്റെ വലത്തേ ഭാഗം തകരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: