ഇടുക്കി : ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയ കടുവയെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. വനംവകുപ്പിന്റെ സംരക്ഷണയിലായിരുന്ന കടുവയെ വെള്ളിയാഴ്ച പുലര്‍ച്ചെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നുവിട്ടത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവ വീണ്ടും ഇറങ്ങാതിരിക്കാന്‍ മുന്നൊരുക്കം നടത്തിയാണ് കടുവയെ തുറന്നുവിട്ടത്.
മൂന്നാറില്‍ വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചത്. പരിശോധനയില്‍ കടുവയുടെ ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ സ്വാഭാവിക ഇരതേടല്‍ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാല്‍ പ്രശ്നം ഉണ്ടാകില്ലെന്ന് വിലയിരുത്തലിലാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.
വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കടുവയെ തിരിച്ചറിയാനും സഞ്ചാരപഥം അറിയാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: