തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ജീവന് നഷ്ടമായ ബസ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ച ഓരോ വ്യക്തിയുടേയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാകും തുക കൈമാറുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണം. അപകടത്തില്‍പ്പെട്ട ബസിനെതിരെ മുമ്പ് അഞ്ച് കേസുകള്‍ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോര്‍വാഹന വകുപ്പ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ വന്‍ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീര്‍ഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും തയ്യാറാവണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: