Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ഡോളറിന് 81.48 രൂപ; രൂപയുടെ മൂല്യം ഇത്രയൊക്കെ ഇടിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ഭയപ്പെടാത്തത് എന്തുകൊണ്ട്?

ഒരു ഡോളറിന് 80 രൂപ കവിയാതെ പടവെട്ടുകയായിരുന്നു ഇന്ത്യന്‍ രൂപ ഇത്രനാളും. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ രൂപ ഇപ്പോള്‍ ഡോളറിന് 81.48 എന്ന നിലയില്‍ ആയിരിക്കുന്നു. പക്ഷെ ഈ ഇടിവിലും കുലുങ്ങാതെ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 04:05 pm IST
inIndia

ന്യൂദല്‍ഹി: ഒരു ഡോളറിന് 80 രൂപ കവിയാതെ പടവെട്ടുകയായിരുന്നു ഇന്ത്യന്‍ രൂപ ഇത്രനാളും. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ രൂപ ഇപ്പോള്‍ ഡോളറിന് 81.48 എന്ന നിലയില്‍ ആയിരിക്കുന്നു. പക്ഷെ ഈ ഇടിവിലും കുലുങ്ങാതെ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും.  

ഇതിന് ഒരു കാരണമുണ്ട്. ലോകരാഷ്‌ട്രങ്ങളിലെ മറ്റ് കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴും രൂപ തന്നെയാണ ഭേദം. ഉദാഹരണത്തിന് ഡോളറുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ കറന്‍സിയായ യൂറോയ്‌ക്ക് ഈ വര്‍ഷം 15 ശതമാനമാണ് ഇടിവുണ്ടായത്. ബ്രിട്ടീഷ് പൗണ്ടാകട്ടെ, ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ 19.75 ശതമാനം തകര്‍ച്ച നേരിട്ടു. ചൈനയുടെ യുവാന്‍ എന്ന കറന്‍സി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തോളം മൂല്യശോഷണം നേരിട്ടു. എന്നാല്‍ ഈ പട്ടികയില്‍ ഇപ്പോഴും മികച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപ തന്നെ. രൂപയുടെ തകര്‍ച്ച 10 ശതമാനത്തില്‍ താഴെയാണ്- കൃത്യമായി പറഞ്ഞാല്‍ 8.7ശതമാനം.  മുന്‍പൊരിക്കല്‍ 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രൂപ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്. 

ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നു. അതായത് ഡോളറിന്റെ ഈ ശക്തിപ്പെടല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്മേലുള്ള പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ഉണ്ടായതാണ്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും രൂപ ഇതിനെ അതിജീവിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. പണപ്പെരുപ്പ് അധികം ബാധിക്കാത്ത ജര്‍മ്മനി പോലും പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു.  

അടിസ്ഥാനഘടകങ്ങള്‍ പരിശോധിച്ചാലും രൂപയെച്ചൊല്ലി ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. റിയല്‍ ഇഫക്ട് എക്സ് ചേഞ്ച് റേഞ്ച് (ആര്‍ഇഇആര്‍) പരിശോധിച്ചാല്‍ രൂപ മെച്ചപ്പെട്ടനിലയിലാണ്. ഇന്ത്യയുമായി വ്യാപാരബന്ധമുള്ള 40 രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്ത് തയ്യാറാക്കുന്ന വിനിമയനിരക്കാണ് ആര്‍ഇഇആര്‍. ഓരോ രാജ്യങ്ങളിലെ വിലക്കയറ്റം കൂടി പരിഗണിച്ച് തയ്യാറാക്കുന്നതാണ് ആര്‍ഇഇആര്‍. ഈ വിനിമയനിരക്കില്‍ രൂപയുടെ നിരക്ക് ഇപ്പോള്‍ 104നടുത്താണ്. ഇത് മെച്ചപ്പെട്ട നിലയാണ്.  

ആര്‍ഇഇആര്‍ അധികം താഴ്ന്ന് നില്‍ക്കാനും ഉയര്‍ന്നുനില്‍ക്കാനും പാടില്ല. അധികം താഴ്ന്നാല്‍ ഇറക്കുമതി ചെലവ് താങ്ങാനാവാതെ വരും. അധികം ഉയര്‍ന്ന് നിന്നാല്‍ വിദേശനാണ്യനിക്ഷേപം എത്താതാകും. അതിനാല്‍ ആര്‍ഇഇആര്‍ മിതമായ നിലവാരത്തില്‍ നില്‍ക്കാനാണ് റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അമേരിക്ക ഡോളറിന് പലിശനിരക്ക് ഉയര്‍ത്തിയപ്പോള്‍ റിസര്‍വ്വ് ബാങ്കും റിപ്പോനിരക്ക് കൂട്ടിയത് അതുകൊണ്ടാണ്.  

സുസ്ഥിരമായ വിനിമയനിരക്ക്, ബാഹ്യസ്വാധീനമില്ലാതെ പലിശ നിര്‍ണ്ണയിക്കാനാവുക, വിദേശമൂലധനം നിര്‍ബാധം പ്രവഹിക്കുക- ഇതെല്ലാം ഏത് രാജ്യത്തെയും കറന്‍സി ആരോഗ്യകരമായി നിലനില്‍ക്കാന്‍ ആവശ്യമായ നിര്‍ണ്ണായക ഘടകങ്ങളാണ്. അതുകൊണ്ട് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് സാധ്യമായ ചില ട്രപ്പീസ് കളിക്ക് തയ്യാറാവുകയാണ്. രൂപയുടെ വില അല്‍പം താഴാന്‍ അനുവദിക്കുക, ഒപ്പം പലിശനിരക്ക് അല്‍പം വര്‍ധിപ്പിക്കുക- ഇതാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്. ഇതുവഴി ഇന്ത്യയില്‍ നിന്നും വിദേശനിക്ഷേപം തിരിച്ചുപോകാതിരിക്കാനും വിപണികള്‍ തകരാതിരിക്കാനുമാണ് ശ്രമം. 

യുഎസ് രൂപ വിനിയമനിരക്ക് 82 എന്ന നിലവാരത്തില്‍ നിന്നും മുകളിലേക്കുയര്‍ന്നാലേ ഇനി റിസര്‍വ്വ് ബാങ്ക് ഇടപെടൂ എന്ന് കൊടാക് സെക്യൂരിറ്റീസ് കറന്‍സ് ഡെറിവേറ്റീവ്സ് ആന്‍റ് ഇന്‍ററസ്റ്റ് റേറ്റ് ഡെറിവേറ്റീവ്സ് വിപിയായ അനിന്ദ്യ ബാനര്‍ജി പറയുന്നു. 

Tags: സമ്പദ് പ്രതിസന്ധിറിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍റിയല്‍ ഇഫക്ട് എക്സ് ചേഞ്ച് റേഞ്ച്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥബ്രിട്ടീഷ് പൗണ്ടാrbiറിസര്‍വ്വ് ബാങ്ക്Indian Rupeeഡോളര്‍ രൂപ വിനിമയ നിരക്ക്രൂപയൂറോശക്തികാന്ത ദാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.