ന്യൂദല്‍ഹി: ഇറാന് യാത്രാവിമാനം ഇന്ത്യന്‍ വ്യോമപാതയില്‍ കടന്നപ്പോള്‍ ബോംബ് ഭീഷണി. ദല്‍ഹിക്ക് സമീപമെത്തിയപ്പോള്‍ ബോംബ് ഭീഷണിയുണ്ടായത് ഇന്ന് രാവിലെയാണ. വിമാനക്കമ്പനിക്ക് ബോംബ് ഭീഷണിയുണ്ടായപ്പോള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഉണ്ടായിരുന്ന മഹാന് എയര്‍ വിമാനത്തിന് എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ദല്‍ഹിയില്‍ ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്ട്രോള് അനുമതി നിഷേധിച്ചു.
ഇറാനിലെ ടെഹ്റാനില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പോകുകയായിരുന്നുവിമാനം. ദല്‍ഹിയിലും ജയ്പൂരിലും ഇറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ തുടര്‍ന്ന് വിമാനം ചൈനയിലേക്ക് യാത്ര തുടര്‍ന്നു. രാവിലെ 9.20നാണ് വിമാനത്തില്‍ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ദല്‍ഹി വിമാനത്താവളത്തിലെ അധികൃതര്‍ വ്യോമസേനയ്ക്ക് ജാഗ്രത നിര്‍ദേശം നല്കി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ദല്‍ഹിയില്‍ അനുമതി ലഭിക്കാതെ വിമാനം ജയ്പൂരിലേക്ക് തിരിച്ചു. ജയ്പൂരിലും ഇറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വിമാനം ഇപ്പോള്‍ ചൈന വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ യുദ്ധവിമാനമായ സുഖോയ് വിമാനങ്ങള്‍ ഈ വിമാനത്തെ ഇന്ത്യന്‍ വ്യോമഅതിര്‍ത്തി കടക്കും വരെ പിന്തുടര്ന്ന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: