Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യദ്രോഹത്തിന് സര്‍ക്കാര്‍ വക ശമ്പളം; തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഒ.എം.എ. സലാമിന് മാസം കൊടുക്കുന്നത് 67,600 രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമര്‍പ്പിച്ച ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്താണ് ഭീകര പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 10:06 am IST
in Kerala

തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന് എല്ലാ മാസവും സര്‍ക്കാര്‍ വക ശമ്പളം. തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്.  

കെഎസ്ഇബി മഞ്ചേരി ഡിവിഷന്‍ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു ഒ.എം.എ. സലാം. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം പിരിച്ചതിന് 2020 ഡിസംബര്‍ ആദ്യം അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് 2020 ഡിസംബര്‍ 14ന് സലാമിനെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷനിലായ വ്യക്തിക്ക് ആറു മാസത്തേക്ക് ഉപജീവന ബത്ത നല്കണമെന്നാണ് നിയമം. അതിനിടെ സസ്പെന്‍ഷനു കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണം. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് സസ്പെന്‍ഷനില്‍ നിര്‍ത്തി ശമ്പളം കൊടുക്കണമെന്നാണ് നിയമം.  

ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിനു ശമ്പളം നല്കുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടെ സലാം ജാമ്യത്തിലിറങ്ങി. നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടുപോയി. ശമ്പളം നല്കുന്നത് പുറത്തറിയാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്.    

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമര്‍പ്പിച്ച ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്താണ് ഭീകര പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടില്‍ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടികളിലേക്കു നീങ്ങിയിട്ടില്ല.

Tags: പോപ്പുലര്‍ ഫ്രണ്ട്കെഎസ്ഇബിശമ്പളംഒഎംഎ സലാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.