ന്യൂദല്‍ഹി: കംബൈന്‍ഡ് മാരിടൈം ഫോഴ്സ്സ് (സിഎംഎഫ്) സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ സെയ്ഷെല്‍സില്‍ സംഘടിപ്പിച്ച കാര്യക്ഷമതാ വികസന സൈനിക അഭ്യാസമായ ഓപ്പറേഷന് സതേണ്‍ റെഡിനെസില്‍ ഐഎന്‍എസ സുനൈന പങ്കെടുത്തു. യുഎസ് എന്എവിസിഇഎന്ടി (യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡ്) വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇന്ത്യന്‍ നാവികസേനയെ സിഎംഎഫിലേക്ക് സ്വാഗതം ചെയ്തു. ആദ്യമായാണ് സിഎംഎഫ് ആഭിമുഖ്യത്തിലുള്ള സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സംവേദനാത്മക ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ സമുദ്ര സ്വാധീന മേഖലാ അവബോധം സംബന്ധിച്ച പരിശീലന പ്രഭാഷണവും നടന്നു. ഇന്ത്യന്‍ നാവിക സംഘത്തിന്റെ പിന്തുണയോടെ സെയ്ഷെല്‍സ് സ്പെഷ്യല്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ഒങട മോണ്ട്രോസ് പങ്കെടുത്ത വിസിറ്റ് ബോര്‍ഡ് സെര്‍ച്ച് ആന്‍ഡ് സീഷര്‍ (വിബിഎസ്എസ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തത്സമയ പ്രദര്‍ശനവും ഉണ്ടായിരുന്നു. വിശിഷ്ട സന്ദര്‍ശക പ്രദര്‍ശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിപ്പബ്ലിക് ഓഫ് സെയ്ഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവാനും ഇങഎ അംഗരാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: