ഇന്ത്യയിലാകെ 42 സംഘടനകള്‍ ഇപ്പോള്‍ നിരോധനത്തിലാണ്. അതില്‍ ഒന്നുകൂടിച്ചേര്ന്നാല് എന്താകും? ഒന്നും സംഭവിക്കുകയില്ല. സിപിഎമ്മിനാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കലിപ്പ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ വര്‍ഗ്ഗീയത കൂടുമെന്നാണ് സിപിഎം പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രശ്നം വര്‍ഗ്ഗീയത മാത്രമാണോ ? മത തീവ്രവാദമാണ്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതാണവരുടെ ലക്ഷ്യം. അതിനോട് സിപിഎം യോജിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെതുമാണ് മുഖ്യ പ്രശ്നം. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ 93 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡും അറസ്റ്റുമാണ് 23നുണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് അധികൃതരും സംയുക്തമായി നടത്തിയ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡില്‍ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെ 45 പേരെ അറസ്റ്റു ചെയ്തു. നിരവധി പേര് കസ്റ്റഡിയിലുണ്ട്. എന്‍ഐഎ എടുത്ത അഞ്ചു കേസുകളിലാണ് നടപടി.
ചിലയിടങ്ങളില്‍ കേന്ദ്ര സേനകളുടെ സുരക്ഷയിലായിരുന്നു പരിശോധനകള്‍. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര സംഘടനകള്‍ക്കു ഫണ്ട് ശേഖരണം, രാജ്യവിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദ പരിശീലനം, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കല്‍ എന്നിവ ചുമത്തി, യുഎപിഎ അടക്കം പല വകുപ്പുകള്‍ പ്രകാരമാണ് നടപടി. ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്, 19 പേര്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, ആസാം, യുപി, ദല്‍ഹി, മധ്യപ്രദേശ്, ഗോവ, ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു അതീവ രഹസ്യമായ ഓപ്പറേഷന് പുലര്‍ച്ചെ തുടങ്ങിയത്. സംഘടനയുടെ ഓഫീസുകള്‍, നേതാക്കളുടെ വസതികള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാവിലെ എട്ടോടെയാണ് സമാപിച്ചത്. നൂറുകണക്കിന് രേഖകളും മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പുകളും പെന്‍ഡ്രൈവുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് 11 പേരെയും കര്‍ണാടകയില്‍ നിന്ന് ഏഴു പേരെയും ആന്ധ്രയില്‍ നിന്ന് നാലു പേരെയും രാജസ്ഥാനില്‍ നിന്ന് രണ്ടു പേരെയും യുപി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയുമാണ് അറസ്റ്റു ചെയ്തത്. അതൊക്കെ സമാധാനപരമായി നടന്നു. പിറ്റേന്നായിരുന്നു അവരുടെ യഥാര്‍ത്ഥ മുഖം കണ്ടത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അക്രമങ്ങള്‍ കൊണ്ട് അരങ്ങുവാണു. കത്തിയും കൊടുവാളും കരിങ്കല്ലുമായി അക്രമികള്‍ ഓടിനടന്നു. പലസ്ഥലത്തും പോലീസ് കാഴ്ചക്കാരായിരുന്നു.
കോഴിക്കോട്ട് സംസ്ഥാന കമ്മിറ്റി ഓഫീസായ മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് അടക്കം ഓഫീസുകളും നേതാക്കളുടെ വീടുകളും പരിശോധിച്ച് പെന്‍ഡ്രൈവ്, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ദല്‍ഹിയിലേക്കു കൊണ്ടുപോയി. ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ ഹാജരാക്കുക. കൊച്ചിയിലെ കേസില്‍ അറസ്റ്റിലായ 11 പേരെ കോടതി തിങ്കളാഴ്ച വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ എന്നിവരെ പിടികൂടാനായില്ല.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ഓഫീസ് കാരുണ്യ ട്രസ്റ്റിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ പുതിയകാവിലുള്ള വീട്ടിലുമായിരുന്നു റെയ്ഡ്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദിനെ വീട് റെയ്ഡ് ചെയ്താണ് പിടികൂടിയത്.
കളമശേരി ചങ്ങമ്പുഴ നഗറിനടുത്ത് കൂമഞ്ചേരിമുക്ക് അഹമ്മദ് ഹാജി ലെയ്നില്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലും റെയ്ഡുണ്ടായി. മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര് അറസ്റ്റിലായത്. താനൂര്‍, തിരൂര്‍, വളാഞ്ചേരി, മഞ്ചേരി, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും റെയ്ഡ് നടന്നു. അറസ്റ്റു ചെയ്തവരെ ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ വ്യോമസേനയുടെ വിമാനം സജ്ജീകരിച്ചത് കരിപ്പൂരിലായിരുന്നു. കരിപ്പൂരില്‍ വിമാനം കയറ്റാന്‍ നോക്കുമ്പോള്‍ ഒരു പ്രതി താടി തടവിക്കൊണ്ട് ‘ഹിമാറേ നീയും’ എന്ന് ദേഷ്യത്തോടെ പറഞ്ഞതായാണ് വിവരം. താടിക്കാരന്റെ വീട്ടില്‍ പണിക്കാരനായി നിന്ന എന്‍ഐഎ ഉദ്യോഗസ്ഥനായിരുന്നത്രേ അത്. രണ്ട് വര്‍ഷത്തോളം ബംഗാളിയായി വീട്ടില്‍ തങ്ങിയിട്ടും ഈ ഹിമാറിനെ തിരിച്ചറിയാന്‍ പ്രതിക്കായില്ല.
കോഴിക്കടകളിലും മരപ്പണി കേന്ദ്രങ്ങളിലുമല്ലാം ജോലിക്ക് നിന്ന് നിരീക്ഷിച്ചത് നൂറു കണക്കിന് ഉദ്യോഗസ്ഥരാണ്. അവര്‍ നല്കിയ വിവരങ്ങളാണ് യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചത്. ഒരിടത്തും ഒരു റെയിഡിലും ഒരു നിരപരാധിയും പെട്ടിട്ടില്ല. എല്ലാം ആസൂത്രിതമായ നീക്കത്തോടെ. കുറ്റമറ്റ നിരീക്ഷണവും നടപടിയുമായിരുന്നു.
ഹര്‍ത്താല്‍ദിവസം നല്ലപിള്ളയായി നിന്നു ചമഞ്ഞ പോലീസ് കണ്ണു തുറന്നത് പിന്നിട്ട ദിവസങ്ങളിലാണ്. ഇന്നലെ മാത്രം റെയ്ഡോട് റെയ്ഡ്. സംസ്ഥാനത്തുമാത്രം 1404 പേരെ പിടികൂടി. സംസ്ഥാന വ്യാപകമായി നടത്തിയ അക്രമത്തിന്റെ ഭാഗമായാണിത്. അതേസമയം ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടിക്കാനെന്ന പേരില്‍ സംസ്ഥാന പോലീസ് നടത്തുന്ന റെയ്ഡിലും മറ്റും സംശയമുയര്‍ന്നിട്ടുണ്ട്. ഇത് ആത്മാര്ഥമാണോയെന്നാണ് സംശയം. എന്തെങ്കിലും ചെയ്തെന്നു വരുത്താതെ കേന്ദ്രത്തിനും ഹൈക്കോടതിക്കും റിപ്പോര്‍ട്ടുകള്‍ നല്‍കാനാകില്ല. കേസുകളുമായി ബന്ധപ്പെട്ട പ്രധാന പ്രതികളാരെയും പിടിച്ചിട്ടില്ല. ഹര്‍ത്താലിനാഹ്വാനം ചെയ്ത റൗഫ്, അബ്ദുള്‍ സത്താര്‍ എന്നിവരെ കണ്ടെത്തിയില്ല. അതിനിടെ ദല്‍ഹിയില്‍ എന്‍ഐഎയുടെ കേസില്‍ അറസ്റ്റിലായവരെ ദല്‍ഹി കോടതിയില്‍ ഹാജരാക്കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനും അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു.
ഏതാനും വര്‍ഷത്തിനുള്ളില്‍, പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ച 120 കോടിയും വന്നത് വിദേശത്തു നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രവാസികള്‍ പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാണ് കുഴല്‍പ്പണമായി സംഘടനയ്ക്കു ലഭിച്ചതെന്ന് എന്‍ഐഎ കണ്ടെത്തി.
അനവധി പേരില്‍ നിന്നു കിട്ടിയ ചെറിയ സംഭാവനകള്‍ വഴിയാണ് 120 കോടി ശേഖരിച്ചതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഇ ഡിയോടും എന്‍ഐഎയോടും പറഞ്ഞത്. അവരുടെ വാദം പൂര്‍ണമായും തെറ്റാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വ്യാജ സംഭാവന രസീതുകള്‍ കാട്ടിയാണ് ഇവര്‍ നുണ പ്രചരിപ്പിച്ചത്. അബുദാബിയിലെ ദര്‍ബാര്‍ റസ്റ്റോറന്റ് കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍. മുമ്പു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. റസാഖിന്റെ സഹോദരനാണ് റസ്റ്റോറന്റ് നടത്തിയിരുന്നത്. റസാഖിന്റെ താമര്‍ ഇന്ത്യ സ്പൈസസ് ഇടപാടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു. കുറ്റകൃത്യങ്ങള്‍ വഴി ലഭിച്ച പണം ഈ സ്ഥാപനങ്ങള്‍ വഴിയാണ് വെളുപ്പിച്ചത്.
മുഖപത്രമായ തേജസ് ഇന്ത്യയിലും ഗള്‍ഫിലും പ്രവര്‍ത്തിച്ചു. 2018 വരെ തേജസിന്റെ ബിസിനസ് ഡവലപ്മെന്റ് മാനേജായിരുന്നത് ഷഫീഖ് പായെത്തായിരുന്നു. അക്കാലത്തു തേജസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അബ്ദുള്‍ റസാഖ്. 2007 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ പായെത്തിനായിരുന്നു ഖത്തറില്‍ നിന്നു പോപ്പുലര്‍ ഫ്രണ്ടിനു പണം ശേഖരിക്കുന്ന ചുമതല. അബുദാബിയിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് അബ്ദുള്‍ റസാഖാണ് ദര്‍ബാര്‍ ഹോട്ടലിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമാക്കിയത്. പിഎഫ്ഐയുടെ കേരളത്തിലെ എക്സിക്യൂട്ടീവ് അംഗം എം.കെ. അഷറഫായിരുന്നു ഫണ്ട് ശേഖരണത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും പ്രധാനി. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാളായിരുന്നു ദര്‍ബാര്‍ ഹോട്ടലുടമ.
ഇന്നലെ ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ കൂടുതല്‍ അറസ്റ്റുണ്ടായി. തെളിവുകളും ശേഖരിച്ചു. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വധിക്കാന്‍ വരെ പദ്ധതിയിട്ടു. അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഒളിവിലായവരെക്കൂടി പിടികൂടാനുള്ള സംഘടിതശ്രമം കൂടി ഇനി നടക്കാനുണ്ട്. അതിനിടയില്‍ കാപ്പനൊപ്പം പിടികൂടിയവരെ എന്തുചെയ്തു എന്ന ചോദ്യമാണ് പരക്കെ. അവരെ പ്രധാനമന്ത്രി കൊണ്ടുവന്ന ചീറ്റയ്ക്ക് തിന്നാല്‍ കൊടുത്തു എന്ന കമന്റിന് മറുപടിയുമായൊരു വിരുതന്. ”ചീറ്റ പന്നികളെ തിന്നാറില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: