ന്യൂദല്‍ഹി: ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാന് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോപസഫിക് മേഖലയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനെ കുറിച്ച് ഉല്‍പ്പാദനപരമായ വീക്ഷണങ്ങള്‍ കൈമാറ്റം ചെയ്തു. മേഖലാതലത്തിലെയും ആഗോളവുമായ നിരവധി വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ-ജപ്പാന് പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മേഖലയിലും വിവിധ അന്താരാഷ്ട്ര ഗ്രൂപ്പുകളിലും സ്ഥാപനങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ പുതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: