ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് ഗെഹ്‌ലോട്ട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ഒഴിവില്‍ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തില്‍ 90 എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി.
എംഎല്‍എമാര്‍ കടുത്ത നിലപാട് എടുത്തത്തോടെ ഞായറാഴ്ച ചേരാനിരുന്ന നിയമസഭാകക്ഷി യോഗം റദ്ദാക്കിയിരുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമായത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ പിന്തുണ സച്ചിന്‍ പൈലറ്റിനുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് അശോക് ഗെഹ്‌ലോട്ട്ചരടുവലികള്‍ ശക്തമാക്കിയത്.
അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്നാണ് രാജി ഭീഷണി മുഴക്കിയ എംഎല്‍എമാരുടെ ആവശ്യം. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗെഹ്‌ലോട്ട് അനുകൂലികള്‍. സ്ഥിതി രൂക്ഷമായതോടെ സോണിയാ ഗാന്ധി ഇടപെട്ട് പ്രശ്‌ന പരിഹാരം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എംഎല്‍എമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചു.രാത്രി ഒന്‍പത് മണിയോടെ യോഗത്തിനു ശേഷം പുറത്തെത്തിയ എംഎല്‍എമാര്‍ തങ്ങള്‍ രാജിവയ്‌ക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: