ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടികളെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന് റിസ്വി ബറേല്‍വി സ്വാഗതം ചെയ്തു.
രാജ്യത്തുടനീളം ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്ക് തെളിഞ്ഞതാണ്. അതിനാല്‍ അവരുമായി യാതൊരുബന്ധവും പുലര്‍ത്തരുതെന്നും അദ്ദേഹം സുന്നി, സൂഫി മുസ്ലീങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം. അവര്‍ക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും അദ്ദേഹം യൂട്യൂബില്‍ പോസ്റ്റു ചെയ്ത രണ്ടര മിനിറ്റ് വീഡിയോയില്‍ പറഞ്ഞു.
പിഎഫ്ഐയെ നിരോധിക്കണമെന്ന് ഓള് ഇന്ത്യാ ബാര്‍ അസോസിയേഷന്
ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഓള് ഇന്ത്യാ ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. സംഘടനയെ വിലക്കുകയും അവരുടെ നേതാക്കളെല്ലാം അറസ്റ്റിലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.അസോസിയേഷന് ചെയര്മാന് ഡോ, ആദിഷ് അഗര്‍വാല പറഞ്ഞു. അവരെ നിരോധിക്കാന്‍ പറ്റിയ സമയമാണിത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിരുദ്ധമായ യാതൊന്നും അനുവദിക്കരുത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും അക്രമം അഴിച്ചുവിട്ടത് അവരാണ്. മുസ്ലിം യുവാക്കളെ ഭീകരതയിലേക്ക് ആകര്‍ഷിക്കുക, കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്, അഗര്‍വാല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: