ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര യുകെയിലേക്ക് പോകും വഴി നാല് ദിവസം ദുബായില്‍ തങ്ങിയത് വഴി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ഇഡി കോടതിയെ സമീപിച്ചു.ദല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ റോബര്‍ട്ട് വദ്രയെ ശാസിച്ചു.
ദുബായ് വഴി യുകെയിലേക്ക് പോകാമെന്ന അനുവാദം മാത്രമാണ് കോടതി നല്‍കിയത്. അല്ലാതെ ദുബായില്‍ തങ്ങാനുള്ള അവകാശമല്ലെന്ന് കോടതി താക്കീത് ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ച വദ്ര കെട്ടിവെച്ച ജാമ്യത്തുക കോടതി തിരിച്ചെടുക്കണമെന്നും ഇഡി വാദിച്ചിരുന്നു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ സ്പെഷ്യല്‍ സിബി ഐ ജഡ്ജി നീലോഫര്‍ അബിദ പ്രവീണ്‍ റോബര്‍ട്ട് വദ്രയോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. .
ആദ്യമൊക്കെ ഉരുണ്ടുകളിച്ച റോബര്‍ട്ട് വദ്ര ഒടുവില്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. ആരോഗ്യപ്രശ്നം കാരണമാണ് നാല് ദിവസം തങ്ങിയതെന്നും കാലിലെ ഞരമ്പിലെ അസുഖം മൂലമാണ് ദുബായില്‍ ആഗസ്ത് 25 മുതല്‍ ആഗസ്ത് 29 വരെ തങ്ങേണ്ടി വന്നതെന്നും ആദ്യം റോബര്‍ട്ട് വദ്രയ്ക്ക് വേണ്ടി വാദിച്ച അഭിഷേക് മനു സിങ് വി വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണം കോടതിക്ക് ബോധ്യമായില്ല. കാരണം ദുബായില്‍ തങ്ങണമെങ്കില്‍ കോടതിയോട് മുന്‍കൂട്ടി അനുവാദം വാങ്ങണമായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ വാദം.
ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ അഭിഷേക് മനു സിങ് വി തന്റെ കക്ഷിയുടെ കുറ്റം സമ്മതിച്ചു. ദുബായ് വഴി (Via Dubai) എന്നത് ദുബായിലേക്ക് (To Dubai) എന്ന് തന്റെ കക്ഷി തെറ്റിദ്ധരിച്ചെന്നും ഇതിന് മാപ്പു ചോദിക്കുന്നതായും അഭിഷേക് മനു സിങ്ങ് വി പറഞ്ഞു.
ദുബായ് റോബര്‍ട്ട് വദ്രയുടെ ഫണ്ടിന്റെ ഉറവിടകേന്ദ്രമായി പറയപ്പെടുന്നു. 14 കോടിയുടെ ദുബായ് വില്ലയും 26 കോടിയുടെ ലണ്ടന്‍ ഫ്ളാറ്റും ഇഡി ചോദ്യം ചെയ്യുന്ന റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: