ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും നിലപാടുകളേയും ശരിവെച്ച് ലോകരാഷ്ട്രങ്ങള്‍. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനോട് നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്.
‘ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ, കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള് ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്’,അദ്ദേഹം പറഞ്ഞു.
ഉക്രൈന് അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളോദിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു മാക്രോണിന്റെ പ്രസ്താവന.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയുടെ പ്രശ്നങ്ങള്‍ റഷ്യന്‍ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: