തിരുവനന്തപുരം: സംഘപരിവാറിനെതിരെ ജീവന് വെടിയൂ എന്ന പ്രകോപനപരമായ ആഹ്വാനം നല്കിയ ഓള് ഇന്ത്യ ഇമാം കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് കാസിമിന്റെ പ്രസ്താവന വിവാദമായി. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ യുദ്ധപ്രഖ്യാപനം.
“ഇസ്മാമിന്റെ ശത്രുവായ സംഘപരിവാറിനെതിരെ യുദ്ധം ചെയ്യാനും ജീവന് വെടിയാനും തയ്യാറാകൂ”- എന്നതായിരുന്നു ഇമാമിന്റെ ആഹ്വാനം. ഇമാം ഖുറാന്റെയും പ്രവാചകന്റെയും വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുസ്ലിം മത നേതാക്കള്‍ ഇതിനോട് പ്രതികരിച്ചു.
കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ജനങ്ങളുടെ മഹാ സമ്മേളന റാലിയിലായിരുന്നു വിവാദപ്രസംഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: