ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ അനധികൃത മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരം മുസ്ലിം യുവാവിന് അഞ്ചുവര്‍ഷത്തെ തടവും 40,000 രൂപ പിഴയും. 2021ലെ പുതിയ നിയമപ്രകാരം ശിക്ഷിപ്പെടുന്ന ആദ്യ വ്യക്തിയാണ് 26കാരനായ അഫ്സല്. അമ്രോഹ അഡീഷണല്‍ ജില്ലാ ജഡ്ജി (പോസ്കോ) കപില രാഘവവാണ് ശിക്ഷ വിധിച്ചത്.
ചെടികള്‍ വില്‍ക്കുന്ന തന്റെ നഴ്സറിയില്‍ പോയ പതിനാറുകാരിയായ മകള്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് അച്ഛന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നഴ്സറിയില്‍ സ്ഥിരമായി വരാറുള്ള അഫ്സല് പെണ്‍കുട്ടിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് അച്ഛന് പോലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദല്‍ഹിയില്‍ നിന്നും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവമുണ്ടായത്. ഒരുമാസത്തിനുള്ളില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ച് അതിവേഗം വിചാരണ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹസ്നാപൂര് പോലീസ് സ്റ്റേഷന് അന്വേഷണ ഉദ്യോഗസ്ഥന് ഗജേന്ദ്രപാല്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: