കൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പരിശീലനം നല്‍കിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്തു. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം ജില്ലാ മുന്‍ ഫയര്‍ ഓഫീസര്‍ കൂടിയായ എ എസ് ജോഗിയെ തിരിച്ചെടുത്തത്.
മാര്‍ച്ച് 30നാണ് സസ്പെന്ഷന് ആസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട വിവിധ രീതികളെക്കുറിച്ചായിരുന്നു പരിശീലനം. ഇത് വിവാദമായതിനെ തുടര്‍ന്നാണ് സംഭവത്തിനു മേല്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ അന്വേഷണ ഉത്തരവിട്ടത്.
അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി എടുത്തത്. ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോഗിയേയും റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനേയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പരിശീലനം നല്കിയ മൂന്ന് ഫയര്മാന്മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: