സമര്‍ഖണ്ഡ് (ഉസ്ബെക്കിസ്ഥാന്‍): ഹെഡ്ഫോണ്‍ ഉപയോഗിക്കാനറിയാതെ പരുങ്ങിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെക്കണ്ട് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമീര്‍ പുടിന് ചിരി. വീഡിയോ പുറത്തുവന്നതോടെ ഷെരീഫിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കിടെ പുടിനുമായി ചര്‍ച്ച ചെയ്യുമ്പോഴാണ് സംഭവം.
റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ ആണ് വീഡിയോ പുറത്തുവിട്ടത്. ഷെരീഫ് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയിലുണ്ട്. ആരെങ്കിലും ഒന്ന് സഹായിക്കുമോയെന്ന് അദേഹം ചോദിക്കുന്നുണ്ട്. ഇത് അദേഹത്തിന്റെ ഹെഡ്‌ഫേണില്‍കൂടെ തന്നെ പുറത്തുവന്നതും ചിരി പടത്തി. എന്നാല്‍ അതിന് ശേഷവും അദ്ദേഹത്തിന്റെ ഹെഡ്‌ഫോണ്‍ താഴെ വീണു. വീഡിയോ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് ‘സ്ഥിരം നാണക്കേട്’ എന്ന അടിക്കുറിക്കോടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തു.
ദേശീയഅസംബ്ലിയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ബലൂചിസ്ഥാന്‍ പ്രവിശ്യാ പ്രസിഡന്റുമായ ഖാസിം ഖാന്‍ സൂരി ഉസ്ബെക്കിസ്ഥാനിലേക്ക് പോയ പാക് സംഘത്തിന്റെ ചിത്രം പങ്കിട്ട് ‘പിച്ചക്കാരുടെ കൂട്ടം’ എന്ന് പരിഹസിച്ചു. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ധനമന്ത്രി മിഫ്താ ഇസ്മായില്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരടങ്ങുന്നതാണ് പാക് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: