Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശയവിനിമയ പരിമിതിയുള്ളവരെ സഹായിക്കാന്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യം; നിഷ് അന്താരാഷ്‌ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി ആര്‍. ബിന്ദു

ആധുനിക രീതികളോട് കിടപിടിക്കുന്ന വിധത്തില്‍ പുതിയ കഴിവുകള്‍ നേടുന്നതിനു ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി മേഖലകളിലെ പ്രൊഫഷണലുകളെ ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള പ്രഭാഷണത്തില്‍ ഡോ.ബിന്ദു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 08:49 pm IST
inKerala

തിരുവനന്തപുരം: ആശയവിനിമയ പരിമിതിയുള്ളവരെ സാധാരണജീവിതം നയിക്കാന്‍ സഹായിക്കുന്നതിന് കേരളത്തില്‍ ലോകോത്തര സൗകര്യങ്ങളും പ്രൊഫഷണലുകളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസസ് വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ആക്കുളം കാമ്പസില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

ആധുനിക രീതികളോട് കിടപിടിക്കുന്ന വിധത്തില്‍ പുതിയ കഴിവുകള്‍ നേടുന്നതിനു ഓഡിയോളജി, സ്പീച്ച്  ലാംഗ്വേജ് പത്തോളജി മേഖലകളിലെ പ്രൊഫഷണലുകളെ ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള പ്രഭാഷണത്തില്‍ ഡോ.ബിന്ദു പറഞ്ഞു. നമ്മുടെ പരിമിതമായ വിഭവങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ആശയവിനിമയ പരിമിതിയുള്ളവരുടെ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ട വിധത്തില്‍ പരിഹരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളും ആശയങ്ങളും അനുഭവങ്ങളും കൈമാറാന്‍ അവസരം നല്‍കുന്ന മികച്ച പ്ലാറ്റ് ഫോമാണ് ഐസിസിഎപി എന്നും അവര്‍ പറഞ്ഞു.

ആശയവിനിമയ പരിമിതികള്‍ക്ക് ശാസ്ത്രീയമായി പരിഹാരം കാണാനും പുരോഗതികള്‍ പഠിക്കാനും വളര്‍ന്നുവരുന്ന ഗവേഷകരെ പ്രചോദിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. സെമിനാറുകളിലൂടെയും ശാസ്ത്രീയ പ്രബന്ധാവതരണങ്ങളിലൂടെയും പുതിയ ആശയങ്ങള്‍ പങ്കുവയ്‌ക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെ പ്രൊഫഷണലുകളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനായി ഗുണപരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ സമ്മേളനം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആശയവിനിമയ പരിമിതി പരിഹരിക്കുന്നതിലെ പുതിയ ആശയങ്ങളും നിലവിലെ പ്രവണതകളും ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കുന്നതിലൂടെ ഈ സമ്മേളനം ഫലപ്രദമാകുമെന്ന് നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. അഞ്ജന ഐഎഎസ് പറഞ്ഞു

മൈസൂരു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (എഐഐഎസ്എച്ച്) ഡയറക്ടര്‍ ഡോ. എം. പുഷ്പാവതിയും ചടങ്ങില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള നിഷിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അവര്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഓഡിയോളജി, സ്പീച്ച്  ലാംഗ്വേജ് പത്തോളജി മേഖലകളിലെ  പാഠ്യപദ്ധതിയും സിലബസും നവീകരിക്കേണ്ടതുണ്ട്. ഇതിനായി സാങ്കേതിക പിന്തുണ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എഐഐഎസ്എച്ച്ല്‍ നിന്നു ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

ആശയവിനിമയ പരിമിതിയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി ഇവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും സമ്മേനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നിഷ് പ്രിന്‍സിപ്പല്‍ ഡോ.സുജ കെ. കുന്നത്ത് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സസ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

Tags: ആര്‍. ബിന്ദുഅന്താരാഷ്ട്രNISH
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുകുമാരിയുടെ സ്മരണയ്ക്കായുള്ള മള്‍ട്ടിമീഡിയ സ്‌കൂളിനും മ്യൂസിയത്തിനും കന്യാകുമാരിയില്‍ മമ്മൂട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍. നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍ സമീപം
Kerala

സുകുമാരിയു ടെ സ്മരണയ്‌ക്കായി മള്‍ട്ടിമീഡിയ സ്‌കൂളും മ്യൂസിയവും; മമ്മൂട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു

Kerala

പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്‌കാരം നടത്തിയെന്ന കേസ്; നര്‍ത്തകി മേതില്‍ ദേവികയ്‌ക്ക് കോടതി നോട്ടീസ്

Kerala

മുഖ്യമന്ത്രിയുടെ വാഹനത്തിന് തടസ്സമുണ്ടാക്കി: കേള്‍വിപരിമിതിയും സംസാര ശേഷിയില്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു

Kerala

പ്രിന്‍സിപ്പല്‍മാരുടെ നിയമനം: യുജിസി ചട്ടങ്ങള്‍ പാലിച്ചിട്ടില്ല, ലിസ്റ്റ് അഞ്ച് മാസത്തോളം തടഞ്ഞുവെച്ചിട്ടുണ്ട്; അതൃപ്തി പ്രകടിപ്പിച്ച് ട്രൈബ്യൂല്‍

Kerala

പ്രിന്‍സിപ്പല്‍ നിയമന ലിസ്റ്റ്: ന്യായീകരിച്ചും ഉരുണ്ടുകളിച്ചും മന്ത്രി ബിന്ദു; ലിസ്റ്റ് തിരുത്തിയെന്ന് സമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.