കീവ്: റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയിലെ 6000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ സപ്തംബര്‍ മാസത്തില്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്. കടുത്ത പ്രത്യാക്രമണത്തിലൂടെ സ്ഥലം പിടിച്ചെടുത്തുവെന്നാണ് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുടെ അവകാശവാദം.
അതുപോലെ ഉക്രൈന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം ഏകദേശം 3000 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചതായും ഉക്രൈന് സേനാവക്താവ് നതാലിയ ഹ്യൂമെനിക് പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ സാധാരണ വേഷത്തില്‍ സൈക്കിളുകളില്‍ മടങ്ങിപ്പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഖേര്‍സന്‍ മേഖലയില്‍ റഷ്യന്‍ സേന പതറുകയാണെന്ന് ബ്രിട്ടന് അഭിപ്രായപ്പെട്ടിരുന്നു. ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന് പതാക ഉയര്‍ത്തുന്നതിന്റെ ചിത്രവും പറത്തുവിട്ടിരുന്ു.
ഉക്രൈന് സേനയുടെ തിരിച്ചടിക്ക് മുന്നില്‍ റഷ്യ പതറുകയാണോ എന്ന ചോദ്യത്തിന് റഷ്യ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പകരം തങ്ങള്‍ ചില പുനക്രമീകരണങ്ങള്‍ നടത്തുകയാണെന്നും ഉക്രൈന്റെ കിഴക്കന്‍ പ്രദേശമായ ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റഷ്യ വിശദീകരിക്കുന്നു. നേരത്തെ ഖാര്‍കീവ് മേഖലയിലെ ബലക്ലിയ, ഇസ്യൂം, കുപിയാന്‍സ്ക് എന്നീ നഗരങ്ങളില്‍ നിന്നും പിന്മാറുന്നതായി റഷ്യ അറിയിച്ചിരുന്നു.
അതേ സമയം റഷ്യയുടെ ഈ അവകാശവാദത്തെ റഷ്യക്കാര്‍ തന്നെ പുച്ഛിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ കഴിഞ്ഞ ദിവസത്തെ പരാജയം റഷ്യന്‍ ഭരണകൂടത്തെ നടുക്കിയതായി പറയപ്പെടുന്നു. അതേ സമയം, യുഎസും യുകെയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഒന്നിച്ച് കൈകോര്‍ത്ത് റഷ്യയ്ക്കെതിരെ നീങ്ങുമ്പോള്‍ കരുതലോടെ അടുത്ത നീക്കങ്ങള്‍ നടത്താനാണ് റഷ്യ ആലോചിക്കുന്നത്. ഇപ്പോഴും ഉക്രൈന്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ കൈകളിലാണ്.
ഇപ്പോഴും റഷ്യയുടെ ആയുധങ്ങളും ഉപകരണങ്ങളും യുദ്ധസാമഗ്രികളും ഉക്രൈനിലുണ്ടെന്നും റഷ്യ ഉക്രൈന് പട്ടാളക്കാര്‍ക്കെതിരെ മാത്രമല്ല, ഉക്രൈന് പൗരന്മാര്ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: