മുംബൈ: ഏഷ്യാ കപ്പില്‍ പരാജയപ്പെട്ടെങ്കിലും അഴിച്ചുപണികള്‍ ഒന്നുമില്ലാതെ, അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമില്ലാതെ, ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുമ്പ് ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ട്വന്റി20 കളിക്കാനുള്ള ടീമുകളെയും പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഒരു ടീമിലും ഉള്‍പ്പെടുത്തിയില്ല. പരിക്കു മൂലം ഏഷ്യാ കപ്പില്‍ കളിക്കാതിരുന്ന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്തിയതു മാത്രമാണ് മാറ്റം. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടീമില്‍ ഇടമില്ല. പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തി.
ലോകകപ്പിലും ഓസീസ്, ദക്ഷിണാഫ്രിക്കന്‍ പരമ്പയിലും ടീമിനെ രോഹിത് ശര്‍മ നയിക്കും. കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റന്‍. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ പതിനാറിനാണ് ട്വന്റി20 ലോകപ്പ് തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 20ന് പാകിസ്ഥാനുമായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നു കരുതിയ സഞ്ജുവിന് ടീമിലെത്താന്‍ ഇനിയും കാത്തരിക്കണം. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തി.
ലോകകപ്പ് ടീമില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും പേസ് വിഭാഗത്തിലുണ്ട്. മുഹമ്മദ് ഷമി സ്റ്റാന്‍ഡ് ബൈ പട്ടികയിലാണ്. സ്പിന്നര്‍മാരായി അശ്വിനും ചഹലും അക്സര്‍ പട്ടേലും. ഹാര്‍ദിക് പട്ടേലിന്റെ ഓള്‍റൗണ്ട് മികവ് ടീമിന്റെ കരുത്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര ഈ മാസം 20നു തുടങ്ങും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും മൂന്നു ട്വന്റി20കള്‍. ആദ്യ കളി ഈ മാസം 28ന് തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.
ടീമുകള്‍
ലോകകപ്പ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്. സ്റ്റാന്‍ഡ്ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചാഹര്‍.
ഓസീസ് പരമ്പര: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍.
ദക്ഷിണാഫ്രിക്കന്‍ പരമ്പര: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്. അശ്വിന്, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: