Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൊലവിളിയുമായി കാപ്പന്റെ ഉറ്റ സുഹൃത്ത്; കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന് റഷീദുദ്ദീന്‍

മീഡിയ വണ്‍ വിട്ട ശേഷം യുട്യൂബ് ചാനല്‍ തുടങ്ങിയ റഷീദുദ്ദീന്‍ തുര്‍ക്കി, ഖത്തര്‍ തുടങ്ങി ഭീകര പ്രവര്‍ത്തനത്തെ ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 12:14 pm IST
in India

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പനു സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടു പിന്നാലെ സാക്ഷികള്‍ക്കെതിരെ കൊലവിളിയുമായി കാപ്പന്റെ ഉറ്റ സുഹൃത്ത് റഷീദുദ്ദീന്‍ ആലപ്പറ്റ. മീഡിയ വണ്‍ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫാണ് റഷീദുദ്ദീന്‍. മനോരമ ലേഖകനും മറ്റു രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും എതിരെ  ഭീഷണി മുഴക്കിയിരിക്കുന്നത്. കാപ്പന്‍ കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന ഭീഷണിയോടെ ഫേസ് ബുക്ക്് പോസ്റ്റ്  ഇട്ടിരിക്കുകയാണ്.

ഈ മൂന്നു മാധ്യമ പ്രവര്‍ത്തകരും  തനിക്കെതിരെ യു പി പൊലീസിനു വിവരം നല്‍കിയതായി കാപ്പന്‍ ഭാര്യയോടു പറഞ്ഞതായാണു റഷീദിന്റെ വെളിപ്പെടുത്തല്‍.കാപ്പനെ കുടുക്കിയത് പത്രപ്രവര്‍ത്തക യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്നും കാപ്പനും മിജിയും (മീഡിയ വണ്‍ ലേഖിക, ഇപ്പോള്‍ മനോരമ ന്യൂസില്‍) കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ലന്ന് മുന്നറിയിപ്പ് താന്‍ നല്‍കിയിരുന്നതായും റഷീദുദ്ദീന്‍  അവകാശപ്പെടുന്നുണ്ട്്.

മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കല്‍ നിഷേധിക്കാനുള്ള കാരണക്കാരില്‍ ഒരാളാണ് റഷീദുദ്ദീന്‍. കശ്മീര്‍ ഭീകരരുമായി റഷീദുദ്ദീന്‍ നടത്തിയ മീഡിയ വണ്‍ അഭിമുഖ പരമ്പര കശ്മീരിലെ സൈനിക അതിക്രമങ്ങള്‍ക്കു തെളിവായി പാക്കിസ്ഥാന്‍ യുഎന്നില്‍ സമര്‍പ്പിച്ചിരുന്നു.

മീഡിയ വണ്‍ വിട്ട ശേഷം യുട്യൂബ് ചാനല്‍ തുടങ്ങിയ റഷീദുദ്ദീന്‍ തുര്‍ക്കി, ഖത്തര്‍ തുടങ്ങി ഭീകര പ്രവര്‍ത്തനത്തെ ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് തികച്ചില്ലാത്ത യുട്യൂബ് ചാനലില്‍ മാസങ്ങള്‍ വിദേശത്തു താമസിക്കാന്‍ വരുമാനം എവിടെ നിന്നെന്നത് ദുരൂഹതയാണ്. തുടര്‍ച്ചയയായി സൗദി അറേബ് സന്ദര്‍ശിക്കുന്ന റഷീദുദ്ദീനെതിരെ കേന്ദ്ര  ഏജന്‍സികളുടെ അന്വേഷണം ഉണ്ട്

റഷീദുദ്ദീന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:സിദ്ദീഖ് കാപ്പന്‍ ജാമ്യം നേടി പുറത്തു വരികയാണല്ലോ. കാപ്പനു വേണ്ടി അഹോരാത്രം പണിയെടുത്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈയുള്ളവന്റെ വിനീതമായ അഭിവാദ്യങ്ങള്‍. കാപ്പനെ കുടുക്കിയത് യൂണിയനുമായി ഇടഞ്ഞു നില്‍ക്കുന്ന ചിലരാണെന്ന് അദ്ദേഹത്തിന്റെ അറസ്റ്റിന് തൊട്ടുടനെ പ്രസാധകന്‍ മാസികക്ക് കൊടുത്ത ഒരു ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. കാലം അത് തെളിയിക്കുകയും ചെയ്തു. ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ ഇല്ലാതിരുന്നതു കൊണ്ട് ധാര്‍മ്മികമായ പിന്തുണ മാത്രമേ ആ പാവം കാപ്പനു വേണ്ടി നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ മിജിയോട ചോദിച്ചാലറിയാം, ഈ അപകട സാധ്യതയെ കുറിച്ച് ഞാനവള്‍ക്ക് അന്നേ മുന്നറിയിപ്പ് കൊടുത്തതാണ്. അതായത് നിങ്ങളിരുവരും കെ.യു.ഡബ്ള്യു.ജെയുടെ ചുമതല ഏല്‍ക്കുന്നതിലൂടെ ആ സംഘടനക്ക് ദല്‍ഹിയില്‍ വരാന്‍ പോകുന്ന മാറ്റം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല. പല വഴിയിലൂടെയും പണി വരുമെന്നും. ശ്രദ്ധിച്ചു മുന്നോട്ടു പോവണമെന്നും മിജിയോട് പറഞ്ഞിരുന്നു. സിദ്ദീഖിനെ ദൗര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.  

കാപ്പനെ ഒറ്റിക്കൊടുത്ത മനോരമയിലെ ഒരു സങ്കി ശിങ്കത്തിന്റെ പേര് കഴിയുന്നിടത്തെല്ലാം പറഞ്ഞിട്ടുണ്ട്. വേറെ രണ്ടെണ്ണത്തെ കുറിച്ചു കൂടി എനിക്കറിയാം. ദല്‍ഹിയില്‍ നിന്നും കാപ്പന്‍ ഹാഥ്റസിലേക്കു പോയ വിവരം ‘വേണ്ടപ്പെട്ടവരെ’ അറിയിച്ചത് ഈ രണ്ട് ഡാഷുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മലര്‍ന്നു കിടന്നു തുപ്പുന്ന പണിയായതു കൊണ്ട് ഞാനാ പേരുകള്‍ ചര്‍ച്ചക്ക് വെക്കുന്നില്ല. കാപ്പന്‍ അഞ്ച് ദിവസത്തെ പരോളില്‍ വന്നപ്പോള്‍ ഭാര്യ റൈഹാനയോടു പറഞ്ഞ ഈ പേരുകള്‍ അവര്‍ മറ്റൊരാള്‍ വഴിയാണ് എന്നെ അറിയിച്ചത്. ദല്‍ഹി പത്രപ്രവര്‍ത്തക ഘടകത്തെ ആ.എസ്.എസ് വിഴുങ്ങിയാലും തരക്കേടില്ല ഇടതുപക്ഷത്തിന്റെ കയ്യില്‍ അതെത്തിപ്പെടരുതെന്ന ദുര്‍വാശിയുമായി നടന്ന ആ മഹാന്‍മാര്‍ നാളെ ഈ ദുര്‍ഗതി അവര്‍ക്ക് വന്നാലും ഇതേ യൂണിയന്‍ തന്നെയേ അവരെ രക്ഷിക്കാനുണ്ടാവൂ എന്ന കാര്യം സൗകര്യപൂര്‍വം മറന്നു.  

എന്തായാലും അന്തിമവിധി വരട്ടെ… സിദ്ദീഖ് എന്തായിരുന്നു, എന്തല്ലായിരുന്നു എന്നതൊക്കെ കോടതി അംഗീകരിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതിനു ശേഷമുണ്ട് ഒരു കലക്ക് മോനേ…..

Tags: പോപ്പുലര്‍ ഫ്രണ്ട്കേസ്Siddique Kappanപോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

പുതിയ വാര്‍ത്തകള്‍

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.