ന്യൂദല്‍ഹി : മഹാരാഷ്ട്രയിലെ ശിവസേനയുടെ ലേഗോയുടെ അവകാശ തര്‍ക്ക കേസില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. വിഷയം ഭരണഘടനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ വിഷയം പരിഗണിക്കാം. വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിട്ടുണ്ട്.
ശിവസേനയുമായി ബന്ധപ്പെട്ട കേസുകള്‍ ഈ മാസം ഇരുപത്തിയേഴിന് ഒന്നിച്ച് ഭരണഘടന ബഞ്ച് കേള്‍ക്കും. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായതില്‍ ഭരണഘടന ലംഘനം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയം ഗൗരവമേറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം മരവിപ്പിക്കുന്നതിലും കേസ് പരിഗണിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: