Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പേവിഷബാധയ്‌ക്ക് കാരണം വീര്യം കുറഞ്ഞ വാക്‌സിനും കുറഞ്ഞ അളവും; ഡോക്ടര്‍മാര്‍ പിഴവ് ചൂണ്ടിക്കാട്ടിയിട്ടും വാക്‌സിന്‍ മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ല

ഐഎം വാക്‌സിന് ഐഡി വാക്‌സിനെക്കാള്‍ വിലക്കുറവാണ്. ഐഎം വാക്‌സിന്‍ ഒരു എംഎല്‍ ആണ് ഒരു തവണ ഉപയോഗിക്കേണ്ടത്. ഐഡി വാക്‌സിനാകട്ടെ 0.1 എംഎല്‍ വീതം രണ്ടു തോളിലും അല്ലെങ്കില്‍ 0.2 എംഎല്‍ ഒരു തവണ ഉപയോഗിക്കണം. അതായത് ഐഎം വാക്‌സിനെങ്കില്‍ കൂടുതല്‍ അളവിലാണ് കുത്തി വയ്‌ക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 12:21 pm IST
inKerala

ഷാജന്‍ സി. മാത്യു

കൊച്ചി: പേവിഷ ബാധയേറ്റവര്‍ക്ക് ഒരു മാസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കുന്നത് തെറ്റായ ആന്റി റാബിസ് വാക്‌സിന്‍.  16 വര്‍ഷമായി സംസ്ഥാനത്ത് ഐഡി അഥവാ ഇന്‍ട്രാ ഡെര്‍മല്‍ (തൊലിക്കടിയില്‍ കുത്തി വയ്‌ക്കുന്നത്) വാക്‌സിനാണ് നല്കുന്നത്. എന്നാല്‍ ഒരു മാസമായി ഐഎം അഥവാ ഇന്‍ട്രാ മസ്‌കുലര്‍ (പേശിയില്‍ കുത്തി വയ്‌ക്കുന്നത്) വാക്‌സിന്‍ റാബി വാക്‌സ്-എസ് ആണു നല്കുന്നത്. കുത്തി വയ്‌ക്കേണ്ട ഡോസിന്റെ കാര്യത്തില്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. അതിനാല്‍ ഒരു മാസത്തിനിടെ, വാക്‌സിനെടുത്തിട്ടും പേപ്പട്ടിയുടെ കടിയേറ്റവര്‍ മരിക്കുന്നതിന് ഇതു കാരണമായിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐഎം വാക്‌സിന് ഐഡി വാക്‌സിനെക്കാള്‍ വിലക്കുറവാണ്. ഐഎം വാക്‌സിന്‍ ഒരു എംഎല്‍ ആണ് ഒരു തവണ ഉപയോഗിക്കേണ്ടത്. ഐഡി വാക്‌സിനാകട്ടെ 0.1 എംഎല്‍ വീതം രണ്ടു തോളിലും അല്ലെങ്കില്‍ 0.2 എംഎല്‍ ഒരു തവണ ഉപയോഗിക്കണം. അതായത് ഐഎം വാക്‌സിനെങ്കില്‍ കൂടുതല്‍  അളവിലാണ് കുത്തി വയ്‌ക്കേണ്ടത്.

എന്നാല്‍ പേശികളില്‍ കൂടുതല്‍ അളവില്‍ കുത്തിവയ്‌ക്കേണ്ട ഐഎം വാക്‌സിന്‍ ഐഡി വാക്‌സിന്റെ ഡോസില്‍ (കുറഞ്ഞ ഡോസ്) ചര്‍മത്തിനടിയില്‍ കുത്തിവയ്‌ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തത്. അങ്ങനെ ചെയ്യുമ്പോള്‍ അഞ്ചിരട്ടിപ്പേര്‍ക്കു വാക്‌സിന്‍ നല്കാം. ഐഎം വാക്‌സിന്റെ വിലക്കുറവു കൂടിയാകുമ്പോള്‍ സര്‍ക്കാരിനു വമ്പന്‍ ലാഭം, സാധാരണക്കാരുടെ ജീവന്റെ വിലയില്‍. വീര്യം കുറഞ്ഞ വാക്‌സിന്‍ കൂടുതല്‍ ഡോസ് നല്‌കേണ്ടതിനു പകരം കുറഞ്ഞ ഡോസ്, അതും തെറ്റായ രീതിയിലാണ് (പേശിയില്‍ കുത്തി വയ്‌ക്കേണ്ടതിനു പകരം തൊലിക്കടിയില്‍) നല്കിയതെന്ന് അര്‍ഥം.

‘1  ഡോസ് – 1 എംഎല്‍’  എന്ന നിര്‍ദേശം രേഖപ്പെടുത്തിയിരിക്കുന്ന വാക്‌സിനെത്തിയപ്പോഴേ ഡോക്ടര്‍മാര്‍ പിഴവു ചൂണ്ടിക്കാട്ടുകയും കുത്തിവയ്‌ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍, ‘ക്ലിനിക്കല്‍ ട്രയല്‍സില്‍ ഇതിനും ഐഡി വാക്‌സിന്റെ ഗുണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്’ എന്ന വിചിത്രമായ ന്യായം മുന്നോട്ടുവച്ച് കുത്തിവയ്‌ക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി നിര്‍ദേശം നല്കുകയായിരുന്നു. തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതു കുത്തിവച്ചു തുടങ്ങി. കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഈ തീരുമാനത്തിനു സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അതേസമയം പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്‌ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ചു പേര്‍ക്കും നല്‍കിയതെന്നാണ് വീണാജോര്‍ജിന്റെ വാദം. കെഎംഎസ്‌സിഎല്‍നോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്‌ക്കയ്‌ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍healthവാക്‌സിന്‍റാബീസ് രോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.