പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്നു ദീപങ്ങള്‍ തെളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപണി നടന്നതിനെ തുടര്‍ന്നായിരുന്നു ശുദ്ധിപൂജ.
ഉത്രാട ദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനായി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനവും നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും, പമ്പയിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തിലും പമ്പ സ്നാനത്തിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: