ന്യൂദല്‍ഹി: അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജിലെ ഉള്ളടക്കത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ആരോ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തല്‍.
ഇന്ത്യ-പാക് മത്സരത്തില്‍ 18ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങ് പാക് താരം അസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത്. ഇത് എട്ട് പന്തില്‍ നിന്നും 16 റണ്‍സെടുക്കാന്‍ അസിഫിനെ സഹായിച്ചു. ഷാര്‍ജയില്‍ നടന്ന ഏഷ്യാകപ്പില്‍ സൂപ്പര്‍ 4 മത്സരത്തില്‍ ഈ സംഭവം ഇന്ത്യയെ തോല്‍വിയിലേക്ക് തിരിച്ചുവിട്ടു. ഉടനെ അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാന്‍ വാദിയാക്കി മാറ്റാനാണ് ശ്രമം നടന്നത്. ഇതേ തുടര്‍ന്ന് അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു.
കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാനില്‍ നിന്നാണ് വിക്കിപീഡിയ പേജില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മനസ്സിലായത്. ഖലിസ്ഥാന്‍ സ്ക്വാഡില്‍ 2018ല്‍ കളിച്ചുവെന്നും ഖലിസ്ഥാന് വേണ്ടി 2022ല്‍ അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറിയെന്നുമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജില്‍ ഉള്ളത്. അര്‍ഷ്ദീപ് സിങ്ങിന്റെ പേര് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ പേരുമായി ചേര്‍ത്ത് വിക്കിപീഡിയയില്‍ മേജര്‍ അര്‍ഷ്ദീപ് സിങ്ങ് ബജ് വ എന്നാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: