കൊല്ലം: ഓണാഘോഷത്തിനിടെ സ്കൂളിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ സിഗരറ്റ് വലിച്ചത് കണ്ടെന്ന പേരില്‍ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചെന്ന് പരാതി. കൊല്ലം നഗരത്തിലെ ഗേള്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതിയ്‌ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
കൊല്ലത്തെ പ്രധാന ഗേള്‍സ് സ്കൂളിലെ ശുചിമുറിയില്‍ ആറുപെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്. പുകവലി നേരിട്ട് കണ്ട ആറാം ക്ലാസുകാരിയോട് ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്.
ജില്ലാ ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണഭാഗമായി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി. സംഭവം നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്ന് കുട്ടിയെ കൗൺസിൽ ചെയ്ത ശിശുസംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കുട്ടി പറയുന്ന ചില കാര്യങ്ങളിൽ വ്യക്തത കു റവുണ്ടെന്നും സമിതി അറിയിച്ചു.
സ്കൂളില്‍ വച്ച് പരാതിക്കടിസ്ഥാനമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: