കൊച്ചി: ബിജെപിയുടെ വനിതാ പ്രവര്‍ത്തകരെ ചിയര്‍ ഗേള്‍സ് എന്ന് വിളിച്ച് അധിക്ഷേപിച്ച ഓണ്‍ലൈന്‍ ചാനല്‍ അവതാരകന് രാജേഷ് നാഥനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഫെയ്സ്ബുക്കിലൂടെ വനിതാ പ്രവര്‍ത്തകരെ ചിയര്‍ ഗേള്‍സ് എന്ന് അപമാനിച്ചുകൊണ്ട് സമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കുന്നതിന് എതിരെയാണ് പരാതി നല്‍കിയതെന്ന് സിന്ധുമോള്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കേണ്ടി വന്നു. ബിജെപിയിലെ വനിതാ പ്രവര്‍ത്തകര്‍ ‘ചിയര്‍ ഗേള്‍സ് ‘ആണെന്ന് മഹാനായ രാജേഷ് നാഥ് കണ്ടെത്തിയിരിക്കുന്നു. എന്നാ പിന്നെ ഒരു കേസ് കൊടുത്തേക്കാം… നൂറുകണക്കിന് അമ്മമാരാണ് യാതൊരു സ്ഥാനമാനങ്ങളും മോഹിക്കാതെ ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രതിബന്ധങ്ങളെ തരണം ചെയ്തു പ്രവര്‍ത്തിക്കുന്നത്.
പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായി ആടിത്തിമര്‍ക്കുന്ന ചിയര്‍ ഗേള്‍സ് ആയിട്ട് എന്നെ ഉള്‍പ്പെടെയുള്ള ഈ വനിതാ പ്രവര്ത്തകവൃന്ദത്തെ അപമാനിക്കുകയും അപകീ ര്ത്തിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ നിയമപരമായി പ്രതികരിച്ചില്ലെങ്കില്‍പ്പിന്നെ എന്തു വനിതാ പ്രവര്‍ത്തനം….?എന്ത് സംഘടനാ പ്രവര്‍ത്തനം….?സോഷ്യല്‍ മീഡിയയുടെ തണലിലും, തലപ്പത്തുമിരുന്ന് സംഘടനാ പ്രവര്‍ത്തനം നടത്തി ബിജെപിയെ വളര്‍ത്താന്‍ നോക്കുന്ന ഇത്തരം കുറെയധികം നാഥന്മാരെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇത്തരം നാഥന്മാര്ക്ക് ആദര്‍ശം വന്ന് വല്ലാതങ്ങ് നെഞ്ചില്‍ നിറയുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയുമൊ ക്കെ കണ്ടമാനം അങ്ങ് പറഞ്ഞു കളയാം എന്നുള്ള ധാരണ.. അത് ആര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്നതായാലും ഇത്തരത്തിലുള്ള അപമാനം ഞങ്ങള്‍ വനിതാ പ്രവര്‍ത്തകര്‍ വച്ചുപൊറുപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: