Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസിനെതിരെ സിംബാബ്‌വെക്ക് ചരിത്ര ജയം; 18 പന്തിനിടെ റയാന്‍ ബേളിന് അഞ്ച് വിക്കറ്റ്

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ പാര്‍ട്ട് ടൈം സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന്പുറത്താക്കിയ സിംബാബ്വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബേണ്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 09:40 pm IST
in Cricket

ടൗണ്‍വില്ലെ: ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെക്ക് ചരിത്ര ജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് സിംബാബ്വെ പുതിയ ചരിത്രം കുറിച്ചത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്്‌ട്രേലിയയില്‍ വച്ച് സിംബാബ്‌വെയുടെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ പാര്‍ട്ട് ടൈം സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന്പുറത്താക്കിയ സിംബാബ്വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബേണ്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളര്‍ എന്ന റിക്കോര്‍ഡും റയാന്‍ ബേണിന് സ്വന്തമായി. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ താരമായി ഇതോടെ റയാന്‍ ബേണ്‍. 2003ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 16 പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കയുടെ ചാമിന്ദ വാസാണ് ബേണിന് മുന്നിലുള്ളത്.

96 പന്തില്‍ നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 94 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ ഇന്നിങ്സാണ് ഓസീസിനെ നാണംകെടാതെ കാത്തത്. വാര്‍ണറെ കൂടാതെ 19 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്സ് കാരി (4), മാര്‍ക്കസ് സ്റ്റോയ്നിസ് (3), കാമറൂണ്‍ ഗ്രീന്‍ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി.

142 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സിംബാബ്വെയ്‌ക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓപ്പണര്‍മാരായ കൈറ്റാനോയും മാരുമാനിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ അവര്‍ക്ക് കൈറ്റാനോ (19), വെസ്ലി മദെവെരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ 35 റണ്‍സെടുത്ത മരുമാനിയും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ രെഗിസ് ചക്കബയുമാണ് സിംബാബ്വെ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് മൂന്ന് മത്സര പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Tags: cricketഓസ്ട്രേലിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

പുതിയ വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.