ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച തീസ്ത സെതല്‍വാദിന് ഗുജറാത്ത കലാപന്വേഷണക്കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ ജയിലിലായിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് കോടതി പിടിച്ചെടുത്തു.
ഇവരുടെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതി വിചാരണ ആരംഭിക്കുന്നത് വരെയാണ് ജാമ്യം. ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സക്കിയ ജാഫ്രിയെക്കൊണ്ട് കേസ് കൊടുപ്പിക്കുകയും വ്യാജരേഖകള്‍ ചമച്ച് കേസിന് ബലം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് തീസ്ത സെതല്‍വാദിനെ സുപ്രീംകോടതി ഈയിടെ ശാസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ പ്രത്യേക അന്വേഷണ സംഘം കേസില്‍ വ്യാജരേഖ ചമച്ചതിന് ജൂണ്‍ 23ന് തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഇവരെ റിമാന്‍റ് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിധിയില്‍ ഹിന്ദു അനുകൂല വാദിയാണെന്ന് മുദ്രകുത്തി ലിബറലുകളും കമ്മ്യൂണിസ്റ്റ് അനുകൂലികളും കോണ്‍ഗ്രസുകാരും എല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ച്രചാരം അഴിച്ചുവിട്ടിരുന്നു. ഇത് തീസ്ത സെതല്‍വാദ് കേസില്‍ അനുകൂല വിധി സമ്പാദിക്കാനാണെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു. എന്തായാലും അവര്‍ ഇച്ഛിച്ചത് തന്നെ സംബന്ധിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെക്കുറിച്ച് ലിബറല്‍-കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് സഖ്യം തല്‍ക്കാലം മൗനം പാലിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ കാര്യത്തില്‍ എപ്പോഴും അനുകൂലവിധികള്‍ ലഭിക്കണമെന്നതാണ് ഈ ലോബിയുടെ ആഗ്രഹം. അത് ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെയും ജഡ്ജിമാരെയും സംഘികളായി മുദ്രകുത്തുന്ന പ്രവണത കൂടിവരികയാണ്. ഈ അസഹിഷ്ണുത കോടതിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ അധപതിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: