Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം; വിക്രാന്തിലൂടെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; രാജ്യം ഒരു വിമാനവാഹിനി കപ്പല്‍ കൂടി നിര്‍മിക്കുന്നു

കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 09:12 am IST
in India

ഷാജന്‍ സി. മാത്യു

കൊച്ചി: ലോക രാജ്യങ്ങളുടെ മുന്നില്‍ വിമാനവാഹിനി വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ. കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി രാജ്യം നിര്‍മിക്കുന്നു. 2024ല്‍ നിര്‍മാണമാരംഭിക്കാനും 2031ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ഉദ്ദേശ്യം. 30,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

ഇതോടെ രാജ്യത്തിന് മൂന്നു വിമാനവാഹിനി കപ്പലുകളാകും. വിമാനവാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയ്‌ക്കൊപ്പമെത്തും. അപ്പോഴും 11 വിമാനവാഹിനികളുമായി യുഎസിന്റെ ഒന്നാം സ്ഥാനം അചഞ്ചലമായിരിക്കും. നാവികസേനയുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു മൂന്നു വിമാനവാഹിനികള്‍. ഇതിലൂടെ ഇന്ത്യന്‍ തീരത്തു പഴുതടച്ച സുരക്ഷയൊരുക്കാനാകുമെന്ന് സേന വിലയിരുത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നയതന്ത്ര, വാണിജ്യ, സൈനിക പ്രാധാന്യം ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് മൂന്നാം വിമാനവാഹിനി നിര്‍മിക്കാന്‍ രാജ്യമൊരുങ്ങുന്നത്.

ഇപ്പോഴുള്ള ഐഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍നിന്നു വാങ്ങിയതാണ്. നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനി വിക്രാന്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയാണു നിര്‍വഹിച്ചത്. ഈ മികവാണ് അടുത്തതും ഇവിടെത്തന്നെ നിര്‍മിക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്കിയത്. മാത്രമല്ല, വിക്രാന്ത് നിര്‍മിച്ച ആവേശവും വൈദഗ്ധ്യവും കൈമോശം വരുന്നതിനു മുമ്പേ അടുത്തതു പണിയുന്നത് ഗുണമാകുമെന്ന വിലയിരുത്തലുമുണ്ട്. വിക്രാന്തിനെക്കാള്‍ നീളവും ശേഷിയും കൂടിയതാണ് ഇനി പണിയുക. 50 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. ന്യൂദല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയാണ് രൂപകല്‍പ്പന.  

കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.

310 മീറ്റര്‍ നീളമുള്ള ഡോക്കിന്റെ ആദ്യ 110 മീറ്ററിന് 75 മീറ്റര്‍ വീതിയും ബാക്കി 200 മീറ്ററിന് 60 മീറ്റര്‍ വീതിയുമുണ്ടാകും. ആദ്യ 110 മീറ്ററില്‍ ഗേറ്റ് വയ്‌ക്കുന്നതോടെ രണ്ടു ഡോക്കായി ഭാവിയില്‍ ഉപയോഗിക്കാമെന്നും ഇതു ലോകത്തെ ആദ്യ സ്‌റ്റെപ് ഡോക്കായിരിക്കുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. അതോടെ, എണ്ണ ഖനനത്തിനുള്ള ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യാനും കൊച്ചി കപ്പല്‍ശാലയ്‌ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് ഇന്ത്യ ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യുന്നത്.

600 ടണ്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ക്രെയിന്‍ ഈ ഡോക്കിലാണുണ്ടാകുക. ഹ്യൂണ്ടായ് കമ്പനിയാണ് അതു നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരവാഹക ശേഷിയുള്ള ഡോക്കാണിത്. ഒരു ചതുരശ്ര മീറ്ററില്‍ 700 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. വിമാനവാഹിനികളുണ്ടാക്കാന്‍ മാത്രമാണ് ഇത്ര വലിയ ഭാരവാഹക ശേഷി സജ്ജീകരിക്കുന്നതെന്നും മധു എസ്. നായര്‍ പറഞ്ഞു.

Tags: യുദ്ധക്കപ്പലുകള്‍indiaഐഎന്‍എസ് വിക്രാന്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.