കൊച്ചി: രാജ്യസുരക്ഷയ്ക്കും സംസ്ഥാന വികസനത്തിനും കുതിപ്പേകുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് തിരിതെളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിലെത്തും. രൂപകല്പനയുടെയും എന്‍ജിനീയറിങ്ങിന്റെയും മികവിനാല്‍ ലോകത്തെ അതിശയിപ്പിച്ച് കൊച്ചിന് കപ്പല്‍ശാലയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നാളെ രാവിലെ 9.30നു രാജ്യത്തിനു സമര്‍പ്പിക്കുന്നതാണു മുഖ്യചടങ്ങ്. ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവും ഈ ധന്യനിമിഷത്തിനു സാക്ഷിയാവും.
നെടുമ്പാശേരിസിയാല്കണ്വന്ഷന്സെന്ററില് ഇന്നുവൈകിട്ട്ആറിന് കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെയും റെയില്‍വേവികസന പദ്ധതികളുടെയുംഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.കുറുപ്പന്തറ -ചിങ്ങവനം വൈദ്യുതപാത, കൊല്ലം – പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനം, എറണാകുളം സൗത്ത്, എറണാകുളംനോര്‍ത്ത്, കൊല്ലംറെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം, കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാഗമായ പേട്ട-എസ്എന്ജങ്ഷന് പാതയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.
ഗവര്‍ണര്‍ആരിഫ്മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രിപിണറായിവിജയന്‍, മന്ത്രിമാരായആന്റണിരാജു, പി.രാജീവ്, കൊച്ചി മേയര്‍എം. അനില്‍കുമാര്‍, ഹൈബിഈഡന് എംപിഎന്നിവര്പങ്കെടുക്കും.
ഇന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണത്തിന് പുറമെ ബിജെപി ജില്ലാ കമ്മിറ്റിയും ഊഷ്മളമായ വരവേല്‍പ്പ് ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ചേരുന്ന ബിജെപി യോഗത്തെ പ്രധാനമന്ത്രി അഭിംസംബോധന ചെയ്യും. അദ്വൈതഭൂമിയായ കാലടിയില്‍ ആദിശങ്കര ജന്മഭൂമിക്ഷേത്രവും ആദിശങ്കര കീര്‍ത്തി സ്തംഭവുംസന്ദര്ശിക്കും.പ്രധാനമന്ത്രി താമസിക്കുന്ന താജ്മലബാര്ഹോട്ടലില്രാത്രിചേരുന്ന ബിജെപി സംസ്ഥാനകോര്‍ കമ്മിറ്റിയോഗത്തിലുംമോദി പങ്കെടുക്കും.
ഇന്ന് വൈകുന്നേരം
നാലിന് – നെടുമ്പാശേരിയില്‍ സ്വീകരണം, ബിജെപി യോഗം
അഞ്ചിന് – കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രം, ആദിശങ്കര കീര്‍ത്തി സ്തംഭം സന്ദര്‍ശനം
ആറിന്- സിയാല്‍ കണ്വന്ഷന് സെന്ററില്‍ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനം
രാത്രി എട്ടിന് – താജ് മലബാര്‍ ഹോട്ടലില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം
നാളെ രാവിലെ
ഒന്‍പതര- കൊച്ചിന് കപ്പല്‍ശാലയില്‍ വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: