ന്യൂദല്‍ഹി: പ്രണയത്തിന് വഴങ്ങാത്ത അങ്കിത സിങ്ങിനെ കൊലചെയ്ത ഷാരൂഖിനെ കൊലപാതകത്തില്‍ സഹായിച്ച കേസിലെ രണ്ടാം പ്രതി നയീം അന്‍സാരി ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അന്‍സാര്‍ ഉള് ബംഗ്ലയുടെ ആരാധകന്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം പ്രതി നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ജാര്‍ഖണ്ഡ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബംഗ്ലാദേശി സംഘടനയുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ കാണുന്ന വ്യക്തിയാണ് നയീം. അവരുടെ ആശയങ്ങള്‍ നയീമിനെ സ്വാധീനിച്ചിരുന്നു. മുസ്ലിം ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്തി വിവാഹം ചെയ്ത ശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നത് അന്‍സാര്‍ ഉള് ബംഗ്ല എന്ന സംഘടനയുടെ സ്ഥിരം തന്ത്രമാണ്.
പ്രതിയായ നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാള്‍ അന്‍സര്‍ ഉള് ബംഗ്ല എന്ന തീവ്രവാദി സംഘടനയുടെ വീഡിയോകള്‍ തുടര്‍ച്ചയായി കാണുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടങ്ങള്‍ക്ക് പെയിന്റടിക്കുന്ന ജോലിക്കാരനായ നയീം ധംകയിലെ ജാറുവാദി മൊഹല്ലയിലെ അംഗമാണ്.
കൊല്ലപ്പെട്ട അങ്കിതയെ ഉപദ്രവിച്ച പ്രധാനപ്രതി ഷാരൂഖിന് എല്ലാ സഹായങ്ങളും നല്കിയ വ്യക്തിയായിരുന്നു നയീം. ഇരുവരും ചേര്‍ന്ന് അങ്കിത പ്രണയം നിരസിച്ചതിന്റെ പകയില്‍ ജീവനോടെ അങ്കിതയെ ചുട്ടുകൊല്ലുകയായിരുന്നു. അങ്കിതയെ ആക്രമിച്ച ആഗസ്ത് 22ന് വൈകുന്നേരം നയീമും ഷാരൂഖും തമ്മില്‍ കണ്ടിരുന്നതായി പറയപ്പെടുന്നു. തന്റെ പ്രേമവലയില്‍ വീഴാത്ത അങ്കിതയോട് ഷാരൂഖിന് പകയുണ്ടായിരുന്നതായും നയീം സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: