ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ബെംഗളൂരുവില്‍ ഗണേശ ഉത്സവത്തിന്റെ ഭാഗമായി ഇറച്ചി നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആണ് ഈ ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവിന്റെ ഭാഗമായി ഗണേശ ചതുര്‍ത്ഥിക്ക് മൃഗങ്ങളെ അറക്കാനോ, ഇറച്ചി വില്‍ക്കാനോ പാടില്ല. റിപ്പബ്ലിക് ടിവി ബെംഗളൂരു നഗരസഭയുടെ ഈ ഉത്തരവ് ചാനലില്‍ പങ്കുവെച്ചു. ഗണേശ ചതുര്‍ത്ഥി ദിനമായ ആഗസ്ത് 31നാണ് വിലക്ക്.
മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ജനതാദള്‍ സെക്യൂലര്‍ (ജെഡിഎസ്) നേതാവ് തന്‍വീര്‍ അഹമ്മദ് ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: