Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു; കൊന്നത് ഭാര്യയെ കൊണ്ട് വിളിച്ചുവരുത്തിയേ ശേഷം

ഹോട്ടല്‍ മുറിയില്‍ വച്ച് അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ തളര്‍ന്ന് വീണു. പിന്തുടര്‍ന്നെത്തിയ സുരേഷ് വീണ് കിടന്ന അജയനെ വീല്‍ സ്പാനര്‍ കൊണ്ട് തുടരെ തുടരെ തലയ്‌ക്കടിച്ച് മരണം ഉറപ്പിച്ചു.

Janmabhumi Online by Janmabhumi Online
Aug 29, 2022, 09:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്‌ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്കുമാറാണ് (25) മരിച്ചത്. ശനിയാഴ്‌ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്കുമാറിന്റെ  സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി തെക്കേത്തറകളത്തി വീട് സുരേഷിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുകയാണ്. ഇവിടെ ഒരു ഹോസ്റ്റലിലാണ് യുവതിയുടെ താമസം. യുവതിയെ കാണാന്‍ പരിചയക്കാരനായ അജയ്കുമാര്‍ പാലക്കാട്ടു നിന്ന് എത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ഭര്‍ത്താവ് സുരേഷും പിന്നാലെ  കൊച്ചിയില്‍ എത്തിയിരുന്നു.  

രാത്രിയില്‍ തന്നെ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ വിളിപ്പിക്കുകയായിരുന്നു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍ നെട്ടൂരില്‍ അന്താരാഷ്‌ട്ര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്‌സ് പാര്‍ക്ക് റെസിഡന്‍സിയില്‍ അജയ്‌യുടെ മുറിയിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കം രൂക്ഷമായി തലയ്‌ക്കടിക്കുകയുമായിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ തളര്‍ന്ന് വീണു. പിന്തുടര്‍ന്നെത്തിയ സുരേഷ് വീണ് കിടന്ന അജയനെ വീല്‍ സ്പാനര്‍ കൊണ്ട് തുടരെ തുടരെ തലയ്‌ക്കടിച്ച് മരണം ഉറപ്പിച്ചു. സമീപത്തെ ഒരു സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസ് കണ്ടെടുത്തു. വിവരമറിഞ്ഞെത്തിയ പനങ്ങാട് പോലീസാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണത്തിനിടയാക്കിയത്.

സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണ് എന്നുമാണ് യുവതി പറയുന്നത്. അജയ്കുമാര്‍ പാലക്കാട് ഒരു സ്വകാര്യ ഇന്‍ഷുറന്‍സ്  കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ സുരേഷിന്റെ ഭാര്യയും അജയ്കുമാറും ഒരുമിച്ച്  സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. ഏഴ് വര്‍ഷത്തിലധികമായി ഇവര്‍ തമ്മില്‍ പരിചയത്തിലായിരുന്നു. പോലീസ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.  മരിച്ച അജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Tags: Loversതിരഞ്ഞുപിടിച്ച് കൊല്ലല്‍കൊലപാതകംHusband
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

Kerala

കൊല്ലത്ത് വയോധികയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

Kerala

കോട്ടയത്ത് യുവ അഭിഭാഷക മക്കളുമായി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും റിമാന്‍ഡ് ചെയ്തു

Kerala

പത്തനംതിട്ടയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പാകിസ്ഥാന് വായ്പ നൽകിയത് അബദ്ധമായി പോയെന്ന് ഐഎംഎഫ് ; അടുത്ത ഗഡു വേണമെങ്കിൽ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies