വാഷിങ്ടണ്‍: ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ തായ്വാന് കടലിടുക്കില്‍ അമേരിക്ക രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നിരീക്ഷണത്തിനായി യുഎസ്എസ് ആന്റീറ്റാം, യുഎസ്എസ് ചാന്‍സലേഴ്സ്വില്ലെ എന്നീ യുദ്ധപ്പലുകള് കടലിടുക്കിലുണ്ടെന്ന് അമേരിക്കയുടെ നാവിക സേന അറിയിച്ചു.
ചൈനയുടെ എതിര്‍പ്പ് തള്ളി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന് സന്ദര്‍ശിച്ചതു മുതലായണ് മേഖലയില്‍ സംഘര്‍ഷം ശക്തമായത്. കടലിടുക്കില്‍ ചൈന വലിയ തോതില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. പെലോസിയുടെ സന്ദര്‍ശനത്തിനു ശേഷം ഈ പ്രദേശത്ത് അമേരിക്കയുടെ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഇതാദ്യമാണ്. തായ്വാന് ദ്വീപ് ചൈനയുടേതാണെന്നും മറ്റു രാജ്യങ്ങളുടെ സൈനിക സാന്നിധ്യങ്ങളെ പ്രകോപനപരമായി മാത്രമേ കാണൂ എന്നുമാണ് ബീജിങ്ങിന്റെ നിലപാട്.
ക്രൂയിസ് മിസൈലുകള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകലാണ് കടലിടുക്കിലൂടെ കടന്നു പോയത്. സ്വതന്ത്രവും എല്ലാവര്‍ക്കുമായി തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കു വേണ്ടി അമേരിക്ക നിലകൊള്ളുമെന്നതിന്റെ തെളിവാണ് ഈ നീക്കമെന്ന് യുഎസ് നാവിക സേനയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: