തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസിലേയക്ക് കല്ലെറിഞ്ഞ പിടികൂടാത്തതിന്റെ ജാള്യത മറയക്കാന്‍ പോലീസ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ പ്രതികളാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് മേട്ടുക്കടയിലെ പാര്‍ട്ടി ഓഫീസിലേയ്ക്ക് ബൈക്കിലത്തെിയ സംഘം കല്ലെറിഞ്ഞത്. പോലീസ് കാവലുള്ള ഓഫീസിലേയ്ക്ക് നടന്ന അതിക്രമം സര്‍ക്കാറിന് നാണക്കേടുണ്ടാക്കി. നേരത്തെ എ കെ ജി സെന്ററിനു നേരെ ഉണ്ടായ അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ ഇതേവരെ സാധിക്കാതിരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ജില്ലാ ഓഫീസ് ആക്രമിച്ചത് ബിജെപിക്കാരാണെന്ന് പറഞ്ഞ് കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെ സിപിഎം പ്രാദേശിക- ജില്ലാ- സംസ്ഥാന നേതൃത്വം രംഗത്തു വന്നു. പോലീസിന് പ്രതികളെക്കുറിച്ച് സൂചന ഒന്നും കിട്ടും മുന്‍പു തന്നെ പാര്‍ട്ടി പ്രതികളെ പ്രഖ്യാപിച്ചു. തുടര്‍ന്ന് ബിജെപി ബന്ധമുള്ളവരെ പിടൂകൂടാന്‍ പോലീസ് നിര്‍ബന്ധിതമായി. വഞ്ചീയൂരില് എബിവിപി ഓഫീസിനു നേരെ നടന്ന സിപിഎം അക്രമത്തിന്റെ തുടര്‍ച്ചയാണ് സിപിഎം ഓഫീസ് അക്രമം എന്ന സിപിഎം നേതാക്കളുടെ ആരോപണത്തെ ന്യായികരിക്കുകയും പോലീസിന് വേണ്ടിവന്നു. സിപിഎം അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എബിവിപി പ്രവര്‍ത്തകരായ ലാല്‍, സതീര്ത്ഥ്യന്, ഹരിശങ്കര്‍ എന്നിവരുടെ മേല്‍ കുറ്റം ചുമത്താനാണ് നീക്കം.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും കല്ലേറുണ്ടായി എന്ന പുതിയ ആരോപണവുമായും സിപിഎം രംഗത്തു വന്നിട്ടുണ്ട്. സെക്രട്ടറി ആഗാവൂര് നാഗപ്പനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയാണ്. പകരം സ്ഥാനത്തിനായി പാര്‍ട്ടിയിലെ ഇരുവിഭാഗവും അണിയറ നീക്കം നടത്തിവരുന്നതിനിടയില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎംകാര്തന്നെ എന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: