തിരുവനന്തപുരം: കഴിഞ്ഞദിവസം എബിവിപി സംസ്ഥാന ഓഫീസ് സിപിഎം ഗുണ്ടകള്‍ അക്രമിച്ചത് ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി. വഞ്ചിയൂര്‍ സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി കോളേജിന് മുന്‍വശത്തെ റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ കാണുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സിപിഎം ഗുണ്ടാസംഘങ്ങള്‍ കൗണ്‍സിലറെ കാണുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത് ഇറങ്ങിയ കൗണ്‍സിലറെ നേരില്‍ കണ്ട് നിവേദനം നല്‍കിയ വിദ്യാര്‍ത്ഥികളെ വഞ്ചിയൂര്‍ ബാബുവിന്റെ നേതൃത്വത്തില്‍ സിപിഎം, സിഐടിയു ഗുണ്ടകള്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. വാര്‍ഡിലെ ഭരണപരാജയം ചൂണ്ടിക്കാണിച്ച ജാള്യത മറക്കാനായിരുന്നു അക്രമം തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള എബിവിപി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. അവരെ കിട്ടാതെ വന്നതോടെ എബിവിപി ഓഫീസ് ആക്രമിക്കുകയായിരുന്നു. പോലീസ് അക്രമിസംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു. അക്രമം നോക്കിനിന്ന പോലീസ് സിപിഎം ലോക്കല്‍ സെക്രട്ടറിയെക്കാള്‍ ഭംഗിയായി പാര്‍ട്ടിക്കൂറ് കാണിക്കുകയായിരുന്നു.
എബിവിപി സംസ്ഥാന ഓഫീസിലെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് നടപടി അങ്ങേയറ്റം പ്രകോപനപരമാണ്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഭരണ പരാജയം മറച്ചുപിടിക്കാനുമാണ് സിപിഎം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എകെജി സെന്റര്‍ അക്രമമെന്ന നാടകം പരാജയപ്പെട്ട സിപിഎം ഇന്ന് പുതിയ കഥകളുമായി ഇറങ്ങുകയാണ്. ഈ വിഷയത്തിലും അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ കേസ് ഈപി ജയരാജനില്‍ എത്തി നില്‍ക്കും. അതുകൊണ്ടാണ് പോലീസ് ഇത്രയുംവലിയ പ്രകോപനങ്ങളുണ്ടായിട്ടും വേണ്ട മുന്‍കരുതലുകള്‍ സ്വികരിക്കാതിരുന്നത്. സിപിഎംമിന്റെ ഇത്തരം കൊലക്കത്തിരാഷ്‌ട്രീയത്തെയും അക്രമങ്ങളെയും പൊതുസമൂഹത്തെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: