തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് സിപിഎം ഗുണ്ടകള്‍ ആക്രമിച്ചു. കൗണ്‍സിലറുടെയും സിപിഎം, എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംസ്കൃത കോളേജിന് മുമ്പിലൂടെയുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ നിവേദനം നല്കാന് എത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്.
ആക്രമണത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ പിന്തുടര്ന്നെത്തിയ സിപിഎം ഗുണ്ടാസംഘം ഓഫീസിനു മുന്നിലെ ഗേറ്റ് ചവിട്ടി പൊളിക്കുകയും ജനലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്ന് എബിവിപി വ്യക്തമാക്കി. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി ബാബു ഗായത്രി ബാബുവിന്റെ പിതാവ് വഞ്ചിയൂര്‍ ബാബു എന്നിവ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമമുണ്ടായിട്ടും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. പകരം സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരെ പോലീസും കൈയേറ്റം ചെയ്തുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ആറോളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ല പ്രസിഡന്റ് അടക്കമുള്ളവര്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: